ദോഹ: തെക്കു പടിഞ്ഞാറൻ ദോഹയിലുള്ള നസ്ലത്ത് അൽ മാ സ്ട്രീറ്റിൽ പത്തു ദിവസത്തേക്ക് ഗതാഗത നിയന്ത്രണമുണ്ടെന്ന് പബ്ലിക് വർക്ക് അഥോറിറ്റി അഷ്ഗൽ അറിയിച്ചു. റൗദത്ത് അൽ ഖെയ്ൽ സ്ട്രീറ്റ് എക്‌സ്റ്റൻഷൻ പ്രൊജക്ടുമായി ബന്ധപ്പെട്ട് അണ്ടർ പാസ് നിർമ്മാണത്തിനു വേണ്ടിയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. പുതിയ അണ്ടർപാസ് വരുന്നതോടെ അൽ തുമാമ മേഖലയിൽ ഇൻഡസ്ട്രിയൽ ഏരിയ റോഡിനും റൗദത്ത് അൽ ഖെയ്ൽ സ്ട്രീറ്റിനും മധ്യേയുള്ള യാത്ര സുഗമമാകുമെന്നാണ് കരുതുന്നത്.

റോഡ് അടച്ചുവെങ്കിലും പകരം ഗതാഗത സംവിധാനവും അഷ്ഗൽ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഹോൾ സെയിൽ മാർക്കറ്റ് റോഡിനും ബർവ സിറ്റിക്കും മധ്യേ യാത്ര ചെയ്യാൻ നസ്ലത്ത് അൽ മാ സ്ട്രീറ്റ് ഉപയോഗിക്കുന്നവർ ഇനി മുതൽ സ്ട്രീറ്റ് 1117, ബർഹാംബർ സ്ട്രീറ്റ്, ബു സംറ സ്ട്രീറ്റ്, ഇൻഡസ്ട്രിയൽ ഏരിയ റോഡ് എന്നിവ ഉപയോഗപ്പെടുത്താം.