- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയും ജർമനിയും കാനഡയും എന്തുകൊണ്ടാണ് ഉപഗ്രഹ വിക്ഷേപണത്തിന് ഐഎസ്ആർഒയുടെ സഹായം തേടുന്നത്? ഇന്ന് 20 സാറ്റലൈറ്റകൾ ശ്രീഹരിക്കോട്ടയിൽനിന്നും പറന്നുയരുമ്പോൾ നാം അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ
20 ഉപഗ്രഹങ്ങൾ ഒരേദിനം ബഹിരാകാശത്ത് എത്തിച്ച് പുതിയ ചരിത്രം കുറിക്കുകയാണ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആർഒ. അമേരിക്ക, കാനഡ, ജർമനി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടേതുൾപ്പെടെയാണ് ഈ 20 ഉപഗ്രഹങ്ങൾ. ഇതിനൊപ്പം ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ് രണ്ടും ബഹിരാകാശത്തേയ്ക്ക് ശ്രീഹരിക്കോട്ടയിൽനിന്ന് കുതിക്കും. ഇന്നത്തെ ഈ ചരിത്ര നേട്ടത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയെന്താണെന്ന് നോക്കാം. ഒറ്റയടിക്ക് ഇത്രയേറെ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിക്ഷേപിക്കുന്നത് ആദ്യമായാണ്. ഏതാനും വർഷങ്ങളായി മൾട്ടിപ്പിൾ സാറ്റലൈറ്റുകൾ അയക്കാറുണ്ടെങ്കിലും 20 ഉപഗ്രഹങ്ങൾ ആദ്യമായാണ്. 2008 ഏപ്രിലിൽ 10 ഉപഗ്രഹങ്ങൾ ഒരുമിച്ച് വിട്ടതാണ് നേരത്തെയുള്ള റെക്കോഡ്. ഇക്കാര്യത്തിൽ ലോകറെക്കോഡിന് ഇന്ത്യ ഇനിയും കാത്തിരിക്കേണ്ടിവരും. 2014-ൽ 37 ഉപഗ്രഹങ്ങൾ ഒരുമിച്ച് വിക്ഷേപിച്ച റഷ്യയുടെ പേരിലാണ് റെക്കോഡ്. ഏറ്റവും വിശ്വസനീയമായ റോക്കറ്റാണ് ഇന്ത്യയുടെ പിഎസ്എൽവി സി-34. മറ്റു രാജ്യങ്ങൾ ഉപഗ്രഹ വിക്ഷേപണത്തിനായ
20 ഉപഗ്രഹങ്ങൾ ഒരേദിനം ബഹിരാകാശത്ത് എത്തിച്ച് പുതിയ ചരിത്രം കുറിക്കുകയാണ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആർഒ. അമേരിക്ക, കാനഡ, ജർമനി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളുടേതുൾപ്പെടെയാണ് ഈ 20 ഉപഗ്രഹങ്ങൾ. ഇതിനൊപ്പം ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ് രണ്ടും ബഹിരാകാശത്തേയ്ക്ക് ശ്രീഹരിക്കോട്ടയിൽനിന്ന് കുതിക്കും.
ഇന്നത്തെ ഈ ചരിത്ര നേട്ടത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയെന്താണെന്ന് നോക്കാം.
ഒറ്റയടിക്ക് ഇത്രയേറെ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിക്ഷേപിക്കുന്നത് ആദ്യമായാണ്. ഏതാനും വർഷങ്ങളായി മൾട്ടിപ്പിൾ സാറ്റലൈറ്റുകൾ അയക്കാറുണ്ടെങ്കിലും 20 ഉപഗ്രഹങ്ങൾ ആദ്യമായാണ്. 2008 ഏപ്രിലിൽ 10 ഉപഗ്രഹങ്ങൾ ഒരുമിച്ച് വിട്ടതാണ് നേരത്തെയുള്ള റെക്കോഡ്. ഇക്കാര്യത്തിൽ ലോകറെക്കോഡിന് ഇന്ത്യ ഇനിയും കാത്തിരിക്കേണ്ടിവരും. 2014-ൽ 37 ഉപഗ്രഹങ്ങൾ ഒരുമിച്ച് വിക്ഷേപിച്ച റഷ്യയുടെ പേരിലാണ് റെക്കോഡ്.
ഏറ്റവും വിശ്വസനീയമായ റോക്കറ്റാണ് ഇന്ത്യയുടെ പിഎസ്എൽവി സി-34. മറ്റു രാജ്യങ്ങൾ ഉപഗ്രഹ വിക്ഷേപണത്തിനായി ഐഎസ്ആർഒയെ സമീപിക്കുന്നതും അതുകൊണ്ടുതന്നെ. 1993-ൽ നിലവിൽ വന്നശേഷം വിജയകരമായി 35 വിക്ഷേപണങ്ങൾ ഇത് നടത്തിയിട്ടുണ്ട്. ചാന്ദ്രയാനും മംഗൾയാനുമുൾപ്പെടെയുള്ള നേട്ടങ്ങളും പിഎസ്എൽവിക്ക് അവകാശപ്പെടാനുണ്ട്.
ഇന്നത്തെ വിക്ഷേപണത്തിൽ ഏറ്റവും പ്രധാനം ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാർട്ടോസാറ്റ്-2ന്റെ വിക്ഷേപണമാണ്. ഭുപടങ്ങൾ തയ്യാറാക്കുന്നതിനും നഗര, ഗ്രാമ വികസന പദ്ധതികൾ തയ്യാറാക്കുന്നതിനും റോഡ്, ജലവിതരണം തുടങ്ങിയ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനുമുള്ള ഉപഗ്രഹ ചിത്രങ്ങൾ കാർട്ടോസാറ്റ് പകർത്തും.
കാർട്ടോസാറ്റിനൊപ്പം നാല് വിദേശ രാജ്യങ്ങളിൽനിന്നുള്ള ഉപഗ്രഹങ്ങളുമുണ്ട്. ഇന്തോനേഷ്യയുടെ ലാപാൻ-എ3, ജർമനിയുടെ ബ്രയോസ്, കാനഡയുടെ എം3എംസാറ്റ്, ഡിഎച്ച്എസ്‌സാറ്റ്-ഡി എന്നിവയ്‌ക്കൊപ്പം അമേരിക്കയുടെ 12 ഡോവ് സാറ്റലൈറ്റുകളും ശ്രീഹരിക്കോട്ടയിൽനിന്ന് കുതിക്കും.
ഗൂഗിളിന്റെ സൈ്ക സാറ്റ് ജെൻ2-1 ഉപഗ്രഹവും ഇതോടൊപ്പം പറന്നുയരും. ഗൂഗിൾ കമ്പനിയായ ടെറ ബെല്ല നിർമ്മിച്ച ഈ ഉപഗ്രഹം ഭൂമിയുടെ ചിത്രങ്ങൾ പകർത്തുന്നതിനാണ് വിക്ഷേപിക്കുന്നത്. 110 കിലോ ഭാരമുള്ള ഈ ഉപഗ്രഹം എച്ച്ഡി വീഡിയോകൾ പോലും പകർത്താൻ ശേഷിയുള്ളതാണ്.
അമേരിക്കയിലെ പ്ലാനറ്റ് ലാബ് നിർമ്മിച്ച എർത്ത് ഇമേജിങ് സാറ്റലൈറ്റുകളാണ് ഡോവ്. 4.7 കിലോ വീതമാണ് ഈ ഉപഗ്രഹങ്ങളുടെ ഭാരം. മൂന്ന് ക്വാഡ്പാക്ക് ഡിസ്‌പെൻസറുകളിലായാണ് ഈ ഉപഗ്രഹങ്ങളെ പിഎസ്എൽവി വഹിക്കുക.
ഈ ചരിത്ര നേട്ടത്തിൽ രണ്ട് ശ്രദ്ധേയമായ ഉപഗ്രഹങ്ങൾ കൂടിയുണ്ട്. വിദ്യാർത്ഥികൾ രൂപകൽപന ചെയ്ത സത്യഭാമ സാറ്റ്, സ്വയം എന്നിവയാണത്. ചെന്നൈയിലെ സത്യഭാമ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് സത്യഭാമ സാറ്റിന്റെ ശില്പികൾ. പുണെയിലെ എൻജിനിയറിങ് കോളേജാണ് സ്വയംനിർമ്മിച്ചത്.
20 ഉഫപഗ്രഹങ്ങൾക്കുമായി 1288 കിലോയാണ് ഭാരം. ഇതിൽ ഏറ്റും കൂടുതൽ ഇന്ത്യൻ ഉപഗ്രഹമായ കാർട്ടോസാറ്റിനുതന്നെ. 727.5 കിലോയാണ് കാർട്ടോസാറ്റിന്റെ ഭാരം. സ്വയം ആണ് ഏറ്റവും ഭാരം കുറഞ്ഞത്. ഒരു കിലോ മാത്രമാണ് ഇതിന്റെ ഭാരം.
26 മിനിറ്റുകൊണ്ടാണ് 20 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക. രാവിലെ ഒമ്പതരയോടെ വിക്ഷേപണം തുടങ്ങും. റോക്കറ്റിൽനിന്ന് ആദ്യം വേർപെടുക കാർട്ടോസാറ്റ് 2 ആകും. പിന്നാലെ മറ്റ് ഉപഗ്രങ്ങളും.
ചെലവുകുറവാണ് എന്നതുകൊണ്ടാണ് ഉപഗ്രഹ വിക്ഷേപണത്തിനായി ഐഎസ്ആർഒയെ വിദേശ രാജ്യങ്ങൾ സമീപിക്കുന്നത്. മറ്റ് ഏജൻസികൾ ഈടാക്കുന്നതിനെക്കാൾ പത്ത് മടങ്ങ് കുറവാണ് ഇന്ത്യയുടെ നിരക്ക്. ഇതിനകം 20 രാജ്യങ്ങളിൽനിന്നുള്ള 57 വിദേശ ഉപഗ്രങ്ങൾ ഐഎസ്ആർഒ വിക്ഷേപിച്ചിട്ടുണ്ട്.