- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരട്ടക്കൊലപാതകം നടത്തിയ കേസിൽ അമേരിക്കയിലെ ടെന്നസി സ്വദേശിക്ക് വൈദ്യുതി കസേരയിൽ ഇരുത്തി വധശിക്ഷ; ഇഞ്ചെക്ഷൻ വെച്ചു തന്നെ കൊല്ലേണ്ടെന്ന് പറഞ്ഞ പ്രതി വൈദ്യുതി കസേരയിലിരുന്നുള്ള മരണം സ്വയം തിരഞ്ഞെടുത്തത്: 35 വർഷമായി ജയിലിൽ കഴിയുന്ന സകോർസ്‌കി അവസാനമായി പറഞ്ഞത് 'അടിച്ചു പൊളിക്കാം' എന്ന്
ഷിക്കാഗോ: ഇരട്ടക്കൊലപാതകം നടത്തിയ കേസിൽ അമേരിക്കയിലെ ടെന്നസി സ്വദേശിക്ക് വൈദ്യുതി കസേരയിൽ ഇരുത്തി വധശിക്ഷ. രണ്ട് പേരെ വധിച്ച കേസിൽ ശിക്ഷിക്കപ്പെട്ട എഡ്മണ്ട് സകോർസ്‌കി എന്ന 63 കാരനെയാണ് വ്യാഴാഴ്ച വധശിക്ഷയ്ക്ക് വിധേയമാക്കിയത്. വൈദ്യുതി കസേരയിലിരുന്നുള്ള അതിക്രൂരമായ മരണം ഇയാൾ സ്വയം തിരഞ്ഞെടുക്കുക ആയിരുന്നു. 35 വർഷങ്ങളായി ജയിൽ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു സകോർസ്‌കി. യുഎസ് സുപ്രീം കോടതി അപ്പീൽ നിരസിച്ച സാഹചര്യത്തിലാണ് വധശിക്ഷ നടപ്പിലാക്കിയത്. വധശിക്ഷയ്ക്ക് വിധേയമാകുന്നവരെ ഇഞ്ചക്ഷൻ നൽകി കൊല്ലുന്ന രീതിയാണ് സാധാരണയായി ടെന്നസിയിലുള്ളത്. എന്നാൽ വൈദ്യുതി കസേരയിലിരുന്നുള്ള ക്രൂരമരണം ഇയാൾ സ്വയം തിരഞ്ഞെടുക്കുക ആയിരുന്നു. 'അടിച്ചുപൊളിക്കാം' എന്നാണ് സകോർസ്‌കി ശിക്ഷാവിധിക്ക് മുമ്പ് അവസാനമായി പറഞ്ഞതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരിഹാസ ചിരിയോടെയാണ് സകോർസ്‌കി കസേരയിൽ ഇരുന്നതെന്നും അദ്ദേഹത്തെ ഹെൽമെറ്റ് ധരിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. 1999 മുതൽ ടെന്നസിയിൽ രണ്ടുതരം വധശിക്ഷാ രീതികൾ ഉണ്ട്. മരുന്ന് ക
ഷിക്കാഗോ: ഇരട്ടക്കൊലപാതകം നടത്തിയ കേസിൽ അമേരിക്കയിലെ ടെന്നസി സ്വദേശിക്ക് വൈദ്യുതി കസേരയിൽ ഇരുത്തി വധശിക്ഷ. രണ്ട് പേരെ വധിച്ച കേസിൽ ശിക്ഷിക്കപ്പെട്ട എഡ്മണ്ട് സകോർസ്‌കി എന്ന 63 കാരനെയാണ് വ്യാഴാഴ്ച വധശിക്ഷയ്ക്ക് വിധേയമാക്കിയത്. വൈദ്യുതി കസേരയിലിരുന്നുള്ള അതിക്രൂരമായ മരണം ഇയാൾ സ്വയം തിരഞ്ഞെടുക്കുക ആയിരുന്നു. 35 വർഷങ്ങളായി ജയിൽ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു സകോർസ്‌കി. യുഎസ് സുപ്രീം കോടതി അപ്പീൽ നിരസിച്ച സാഹചര്യത്തിലാണ് വധശിക്ഷ നടപ്പിലാക്കിയത്.
വധശിക്ഷയ്ക്ക് വിധേയമാകുന്നവരെ ഇഞ്ചക്ഷൻ നൽകി കൊല്ലുന്ന രീതിയാണ് സാധാരണയായി ടെന്നസിയിലുള്ളത്. എന്നാൽ വൈദ്യുതി കസേരയിലിരുന്നുള്ള ക്രൂരമരണം ഇയാൾ സ്വയം തിരഞ്ഞെടുക്കുക ആയിരുന്നു. 'അടിച്ചുപൊളിക്കാം' എന്നാണ് സകോർസ്‌കി ശിക്ഷാവിധിക്ക് മുമ്പ് അവസാനമായി പറഞ്ഞതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരിഹാസ ചിരിയോടെയാണ് സകോർസ്‌കി കസേരയിൽ ഇരുന്നതെന്നും അദ്ദേഹത്തെ ഹെൽമെറ്റ് ധരിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
1999 മുതൽ ടെന്നസിയിൽ രണ്ടുതരം വധശിക്ഷാ രീതികൾ ഉണ്ട്. മരുന്ന് കുത്തിവെച്ചുള്ള മരണമോ, അതല്ലെങ്കിൽ വൈദ്യുത കസേരയിൽ ഇരുന്നുള്ള മരണമോ തിരഞ്ഞെടുക്കാം. ഇഞ്ചെക്ഷൻ വെച്ചു കൊല്ലുന്ന രീതിയാണ് സാധാരണം. എന്നാൽ സകോർസ്‌കി തന്നെ കൊല്ലാൻ വിവാദമായ സഡാക്റ്റീവ് മിഡസോളൻ എന്ന മരുന്ന് തന്നെ വേണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു. കോടതി ഇത് നിരാകരിച്ചതോടെ വൈദ്യുത കസേരയിൽ ഇരുന്നുള്ള മരണം സകോർസ്‌കി തിരഞ്ഞെടുക്കുകയായിരുന്നു.
നിലവിൽ അമേരിക്കയിൽ ഒൻപത് സംസ്ഥാനങ്ങൾ മാത്രമാണ് വധശിക്ഷ നടപ്പിലാക്കാൻ വൈദ്യുത കസേര ഉപയോഗിക്കുന്നത്. മയക്കുമരുന്ന് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒറ്റപ്പെട്ട പ്രദേശത്ത് രണ്ട് പേരെ എത്തിച്ച് കൊലപ്പെടുത്തിയെന്നാണ് സകോർസ്‌കിക്ക് എതിരെയുള്ള കേസ്. 1983ൽ ആണ് കേസിനാസ്പദമായ സംഭവം. രണ്ട് ആഴ്ചയ്ക്ക് ശേഷം വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
വൈദ്യുത കസേരയിൽ ഇരുത്തിയുള്ള വധശിക്ഷയെ പൈശാചികവും ക്രൂരവുമായ ശിക്ഷാരീതിയായിട്ടാണ് ലോകം വിലയിരുത്തുന്നത്. പ്രതിയെ മരംകൊണ്ട് നിർമ്മിച്ച പ്രത്യേക കസേരയിൽ ഇരുത്തി ശരീരത്തിലൂടെ വൈദ്യുതി കടത്തിവിട്ട് കൊല്ലുകയാണ് ചെയ്യുന്നത്. തല, ഇടതു കാൽ എന്നീ ഭാഗങ്ങളിലൂടെയാണ് വൈദ്യുതി കടത്തിവിടുന്നത്.