- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെന്നസി പള്ളിയിൽ വെടിവയ്പ്: 1 മരണം, നിരവധി പേർക്ക് പരിക്ക് ; ആഫ്രിക്കൻ വംശജൻ പൊലീസ് പിടിയിൽ
ടെന്നസി: ടെന്നസിയിലെ ബേണറ്റ് ചാപ്പൽ ചർച്ച് ഓഫ് ക്രൈസ്റ്റിൽ ഇന്നുരാവിലെയുണ്ടായ വെടിവെയ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും, നിരവധിപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ പതിനൊന്നിനു പള്ളിയിലെ സർവീസ് കഴിഞ്ഞ് പാർക്കിങ്ലോട്ടിലേക്ക് നടന്നു നീങ്ങുകയായിരുന്ന സ്ത്രീക്കു നേരേയാണ് അക്രമിആദ്യമായി വെടിയുതിർത്തത്. തുടർന്ന് പള്ളിയുടെ പുറകുവശത്തുകൂടി അകത്ത്പ്രവേശിച്ച് കണ്ടവരെയെല്ലാം വെടിവയ്ക്കുക യായിരുന്നു. മൂന്നുസ്ത്രീകൾക്കും മൂന്നു പുരുഷന്മാർക്കും വെടിയേറ്റു. അവരെവാണ്ടർബിൽറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽപ്രവേശിപ്പിച്ചു. ഇതിനിടയിൽ ആരാധനയ്ക്കെത്തിയ മറ്റൊരു യുവാവ് കാറിൽ നിന്നുംതോക്കെടുത്ത് അക്രമിയെ നേരിട്ടു. മൽപ്പിടുത്തത്തിനിടയിൽ അക്രമിക്കും പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അറസ്റ്റ്ചെയ്തു. വെടിവെച്ച അക്രമി 25 വയസ്സുള്ള ആഫ്രിക്കൻ- അമേരിക്കൻ ഇമ്മാനുവേൽകിഡ്ഗ സാംസണെന്ന് പൊലീസ് സ്ഥീരീകരിച്ചു. മെലിന സ്മിത്ത് (39) എന്നസ്ത്രീയാണ് വെടിയേറ്റ
ടെന്നസി: ടെന്നസിയിലെ ബേണറ്റ് ചാപ്പൽ ചർച്ച് ഓഫ് ക്രൈസ്റ്റിൽ ഇന്നുരാവിലെയുണ്ടായ വെടിവെയ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും, നിരവധിപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ പതിനൊന്നിനു പള്ളിയിലെ സർവീസ് കഴിഞ്ഞ് പാർക്കിങ്ലോട്ടിലേക്ക് നടന്നു നീങ്ങുകയായിരുന്ന സ്ത്രീക്കു നേരേയാണ് അക്രമിആദ്യമായി വെടിയുതിർത്തത്. തുടർന്ന് പള്ളിയുടെ പുറകുവശത്തുകൂടി അകത്ത്പ്രവേശിച്ച് കണ്ടവരെയെല്ലാം വെടിവയ്ക്കുക യായിരുന്നു. മൂന്നുസ്ത്രീകൾക്കും മൂന്നു പുരുഷന്മാർക്കും വെടിയേറ്റു. അവരെവാണ്ടർബിൽറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽപ്രവേശിപ്പിച്ചു.
ഇതിനിടയിൽ ആരാധനയ്ക്കെത്തിയ മറ്റൊരു യുവാവ് കാറിൽ നിന്നുംതോക്കെടുത്ത് അക്രമിയെ നേരിട്ടു. മൽപ്പിടുത്തത്തിനിടയിൽ അക്രമിക്കും പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അറസ്റ്റ്ചെയ്തു.
വെടിവെച്ച അക്രമി 25 വയസ്സുള്ള ആഫ്രിക്കൻ- അമേരിക്കൻ ഇമ്മാനുവേൽകിഡ്ഗ സാംസണെന്ന് പൊലീസ് സ്ഥീരീകരിച്ചു. മെലിന സ്മിത്ത് (39) എന്നസ്ത്രീയാണ് വെടിയേറ്റ് മരിച്ചതെന്നും പൊലീസ് അറിയിച്ചു.അക്രമിയെ നേരിട്ട റോബർട്ട് (22) എന്ന യുവാവ് തക്കസമയത്ത്ഇടപെട്ടതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി.