- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇലക്ട്രിക് ചെയർ ഉപയോഗിച്ചുള്ള രണ്ടാമത്തെ വധശിക്ഷ ടെന്നസിയിൽ നടപ്പാക്കി
നാഷ് വില്ല: ഒരു മാസത്തിനുള്ളിൽ ഇലക്ട്രിക് ചെയർ ഉപയോഗിച്ചുള്ള രണ്ടാമത്തെ വധശിക്ഷ ടെന്നിസ്സിയിൽ നടപ്പാക്കി. 36 വർഷമായി വധശിക്ഷ കാത്തു കഴിഞ്ഞിരുന്ന ഡേവിഡ് ഏൾ മില്ലറുടെ (61) വധശിക്ഷയാണ് ഡിസംബർ 6 വ്യാഴാഴ്ച വൈകിട്ട് 7.30 ന് നാഷ് വില്ല ജയിലിൽ നടപ്പാക്കിയത്. വധശിക്ഷയുടെ ചരിത്രത്തിൽ നാഷ് വില്ല സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വർഷം വധശിക്ഷ വിധിക്കപ്പെട്ടശേഷം ജയിലിൽ കഴിയേണ്ടി വന്ന പ്രതിയാണ് ഡേവിഡ്.1981 ൽ നോക്സ് വില്ലിൽ 23 വയസുള്ള ലിയെ കൊലപ്പെടുത്തിയ കേസ്സിലായിരുന്നു വധശിക്ഷ ലഭിച്ചത്.വൈകിട്ട് 7.12 ന് ഇലക്ട്രിക് ചെയറിലിരുത്തി കൈകൾ ബന്ധിച്ചു തലയിൽ നനഞ്ഞ ഒരു സ്പോഞ്ച്, അതിനു മുകളിൽ മെറ്റൽ തൊപ്പി വച്ചു. തലയിൽ നിന്നും മുഖത്തേക്ക് ഒഴുകിയ വെള്ളം ടവൽ ഉപയോഗിച്ചു തുടച്ചതിനുശേഷം മുഖം ഒരു കവർ ഉപയോഗിച്ചു മറച്ചു. ചെയർ ഇലക്ട്രിക് കാമ്പിളുമായി ബന്ധിച്ചു, വൈദ്യുതി കടത്തി വിട്ടതോടെ ശരീരം വിറങ്ങലിച്ചു നിശ്ചലമായി. മരണം ഉറപ്പു വരുത്തുന്നതിന് രണ്ടാമതൊരു ഷോക്ക് കൂടി നൽകി തുടർന്ന് ഇന്റർ കോമിലൂടെ മരണം സ്ഥിരീകരിച്ചതായി അറിയിച്ചു. വ
നാഷ് വില്ല: ഒരു മാസത്തിനുള്ളിൽ ഇലക്ട്രിക് ചെയർ ഉപയോഗിച്ചുള്ള രണ്ടാമത്തെ വധശിക്ഷ ടെന്നിസ്സിയിൽ നടപ്പാക്കി. 36 വർഷമായി വധശിക്ഷ കാത്തു കഴിഞ്ഞിരുന്ന ഡേവിഡ് ഏൾ മില്ലറുടെ (61) വധശിക്ഷയാണ് ഡിസംബർ 6 വ്യാഴാഴ്ച വൈകിട്ട് 7.30 ന് നാഷ് വില്ല ജയിലിൽ നടപ്പാക്കിയത്.
വധശിക്ഷയുടെ ചരിത്രത്തിൽ നാഷ് വില്ല സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വർഷം വധശിക്ഷ വിധിക്കപ്പെട്ടശേഷം ജയിലിൽ കഴിയേണ്ടി വന്ന പ്രതിയാണ് ഡേവിഡ്.1981 ൽ നോക്സ് വില്ലിൽ 23 വയസുള്ള ലിയെ കൊലപ്പെടുത്തിയ കേസ്സിലായിരുന്നു വധശിക്ഷ ലഭിച്ചത്.വൈകിട്ട് 7.12 ന് ഇലക്ട്രിക് ചെയറിലിരുത്തി കൈകൾ ബന്ധിച്ചു തലയിൽ നനഞ്ഞ ഒരു സ്പോഞ്ച്, അതിനു മുകളിൽ മെറ്റൽ തൊപ്പി വച്ചു.
തലയിൽ നിന്നും മുഖത്തേക്ക് ഒഴുകിയ വെള്ളം ടവൽ ഉപയോഗിച്ചു തുടച്ചതിനുശേഷം മുഖം ഒരു കവർ ഉപയോഗിച്ചു മറച്ചു. ചെയർ ഇലക്ട്രിക് കാമ്പിളുമായി ബന്ധിച്ചു, വൈദ്യുതി കടത്തി വിട്ടതോടെ ശരീരം വിറങ്ങലിച്ചു നിശ്ചലമായി. മരണം ഉറപ്പു വരുത്തുന്നതിന് രണ്ടാമതൊരു ഷോക്ക് കൂടി നൽകി തുടർന്ന് ഇന്റർ കോമിലൂടെ മരണം സ്ഥിരീകരിച്ചതായി അറിയിച്ചു.
വ്യാഴാഴ്ച ശിക്ഷ ഒഴിവാക്കണമെന്ന അപേക്ഷ ഗവർണർ ബിൽ തള്ളിയിരുന്നു. 2018 ൽ അമേരിക്കയിൽ നടപ്പാക്കിയ 23 ാം മത് വധശിക്ഷയാണിത്. ടെക്സസിൽ മാത്രം പന്ത്രണ്ട് വധശിക്ഷ ഈ വർഷം നടപ്പാക്കി