- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൻ അച്ഛനെ തിരക്കിയതിന് കൈയടിച്ച് സോഷ്യൽ മീഡിയ; അമ്മെ അച്ഛനെവിടെ എന്ന വൈറൽ വീഡിയോക്ക് ലഭിച്ചത് 1.9 മില്യൺ വ്യൂവേഴ്സ്; വിവാഹ വേദിയിലെ ചോദ്യം വൈറലാകുമ്പോൾ
തിരുവനന്തപുരം: പാട്ടും നൃത്തവുമൊക്കെയായി വിവാഹവേദികളിലെ മൂഹൂർത്തങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.എന്നാൽ ഇപ്പോഴിത വിവാഹ വേദിയിൽ അച്ഛനെ തേടിയുള്ള മകന്റെ ഒരു ചോദ്യമാണ് വൈറലാകുന്നത്.താലികെട്ടാനുള്ള സമയമായിട്ടും വിവാഹവേദിക്കടുത്ത് എത്താത്ത അച്ഛനെ തിരക്കുന്ന വരനാണ് ഇവിടെ ഏവർക്കും കൗതുകമാകുന്നത്.
താലി കൈയിൽ പിടിച്ച് നാലുപാടും നോക്കുന്ന വരനെ വീഡിയോയിൽ കാണാം. ഒടുവിൽ അമ്മേ അച്ഛനെവിടെ എന്ന് ചോദിക്കുന്നതും കേൾക്കാം. ഇത് കേട്ട് വധു അടക്കം എല്ലാവരും ചിരിക്കുന്നുമുണ്ട്.
പിന്നീട് അച്ഛൻ സമീപമെത്തിയെന്ന് തോന്നന്നു. അച്ഛാ ഞാൻ കെട്ടുവാണേ എന്ന മട്ടിൽ പുറത്തേക്ക് നോക്കി ആഗ്യം കാണിച്ച ശേഷം താലി കെട്ടുകയാണ് വരൻ. 1.9 മില്യൺ വ്യൂവേഴ്സാണ് ആറ് ദിവസം കൊണ്ട് വീഡിയോക്ക് ലഭിച്ചത്. താലി കെട്ടും മുൻപേ അച്ഛനെ തിരക്കിയ വരനെ അഭിനന്ദിക്കുകയാണ് എല്ലാവരും.
മറുനാടന് മലയാളി ബ്യൂറോ