2014 ഏപ്രില് 14 ന് നൈജീരിയയിലെ ചിബോക്കിലെ ഗവണ്മെന്റ് ഗേള്‌സ് സെക്കന്ഡറി സ്‌കൂളില് നിന്നും ബോക്കോ ഹറാം ഭീകരര് തട്ടിക്കൊണ്ട് പോയിരുന്ന 276 വിദ്യാര്ത്ഥിനികളില് 82 പേരെ കൂടി അടുത്തിടെ വിട്ടയച്ചതായി റിപ്പോര്ട്ട്. മൂന്ന് വര്ഷമായി ഭീകരരുടെ തടവില് കഴിയുന്നവരില് നിന്നും ഏറ്റവും വലിയ ഗ്രൂപ്പിനെയാണ് ഇപ്പോള് വിട്ടയച്ചിരിക്കുന്നത്. ഇതിന് മുമ്പ് വിവിധ തലങ്ങളില് നടന്ന വിലപേശലുകളെ തുടര്ന്ന് ഇതിലും ചെറിയ ചെറിയ ഗ്രൂപ്പുകളായി വിദ്യാര്ത്ഥിനികളെ ഭീകരര് വിട്ടയച്ചിരുന്നു. ഇതിന് മുമ്പ് ഇവരുടെ പിടിയില് നിന്നും 57 വിദ്യാര്ത്ഥിനികള് രക്ഷപ്പെട്ടിരുന്നു. മൂന്ന് കൊല്ലമായി ഈ ജിഹാദി ഭീകരരുടെ അടിമകളും വെപ്പാട്ടികളുമായി അനേകം കുരുന്നുകള് ഇപ്പോഴും കഴിയുന്നുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതൊക്കെ അറിയുമ്പോള് ലോകം കണ്ട ഏറ്റവും ക്രൂരന്മാര് ഈ നൈജീരിയന് സംഘടനക്കാരാണോ എന്ന തോന്നിപ്പോകും.

നൈജീരിയന് ഗവണ്മെന്റും ഭീകരരും വര്ഷങ്ങളായി ഇതിനെ ചൊല്ലി നടത്തുന്ന വിലപേശലിനെയും ചര്ച്ചകളെയും തുടര്ന്ന് വിട്ടയക്കുന്ന വിദ്യാര്ത്ഥിനികളുടെ ഏറ്റവും വലിയ ഗ്രൂപ്പാണിതെന്ന വിവരം ഗവണ്മെന്റ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. 2014 ല് ഇവരെ തട്ടിക്കൊണ്ട് പോയതിന് ശേഷം ഇവരെ എത്രയും വേഗം വിട്ടയക്കുന്നതിനായി ആഗോളതലത്തില് തന്നെ ഭീകരരുടെ മേല് കടുത്ത സമ്മര്ദമുണ്ടായിരുന്നു. അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷെലും മറ്റ് നിരവധി സെലിബ്രിറ്റികള് വരെ ഇതിന് മുന്നിട്ടിറങ്ങിയിരുന്നു.

ഇവരെ വിട്ടയച്ച കാര്യം ബ്രിങ്ക് ബാക്ക് പ്രഷര് ഗ്രൂപ്പും മൈഡുഗുരിയിലെ ഒരു ഒഫീഷ്യലും തന്നെ അറിയിച്ചിട്ടുണ്ടെന്ന് എനോക്ക് മാര്ക്ക് എന്ന പാസ്റ്ററും വെളിപ്പെടുത്തുന്നു. ഇദ്ദേഹത്തിന്റെ രണ്ട് പുത്രിമാരും തട്ടിക്കൊണ്ട് പോയവരുടെ കൂട്ടത്തിലുണ്ട്. ഇത് തങ്ങളെ സംബന്ധിച്ചിടത്തോളം നല്ല വാര്ത്തയാണെന്നും വളരെ കാലമായി ഈ ദിവസത്തിനായി കാത്തിരിക്കുയായിരുന്നുവെന്നും പാസ്റ്റര് പറയുന്നു. ഭീകരര് സ്‌കൂളിലേക്ക് ഇരച്ച് കയറുകയും 276 പേരെ തട്ടിക്കൊണ്ടു പോവുകയും ചെയ്ത് മണിക്കൂറുകള്ക്ക് ശേഷം ഇതില് നിന്നും 57 പേര് രക്ഷപ്പെടുകയും ബാക്കിയുള്ള 219 പേര് കസ്റ്റഡിയില് അവശേഷിക്കുകയും ചെയ്തിരുന്നു.

ഇവരെയെല്ലാം ഇസ്ലാമിലേക്ക് പരിവര്ത്തനം ചെയ്യിച്ചുവെന്ന് പിന്നീട് പുറത്തിറക്കിയ ഒരു വീഡിയോയിലൂടെ ബോക്കോ ഹറാം നേതാവ് അബുബക്കര് ഷെകൗ സ്ഥിരീകരിച്ചിരുന്നു. വിദ്യാര്ത്ഥനികളില് 21 പേരെ കഴിഞ്ഞ ഒക്ടോബറില് ഭീകരര് വിട്ടയച്ചിരുന്നു. സ്വിറ്റ്‌സര്‌ലാന്ഡും ഇന്റര്‌നാഷണല് റെഡ്‌ക്രോസും മധ്യസ്ഥം വഹിച്ചതിനെ തുടര്ന്നായിരുന്നു ഇത്. ഇവരില് പെട്ട നിരവധി വിദ്യാര്ത്ഥിനികളെ കാണാതായിട്ടുണ്ടെന്നും റിപ്പോര്ട്ടുണ്ട്. സര്ക്കാര് ഭീകരരുമായി ഈ വിഷയത്തില് സ്ഥിരമായി വിലപേശല് നടത്തുന്നുണ്ടെന്ന് കഴിഞ്ഞ മാസം പുറത്തിറക്കിയ ഒരു പ്രസ്താവനയിലൂടെ നൈജീരിയന് പ്രസിഡന്റ് മുഹമ്മദ് ബുഹാരി വെളിപ്പെടുത്തിയിരുന്നു.

ഇസ്ലാമിക്‌സ്റ്റേറ്റ് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ബോക്കോ ഹറാം വര്ഷങ്ങളായി നൈജിരിയയിലെ നോര്ത്ത് ഈസ്റ്റേണ് സ്റ്റേറ്റായ ബോര്‌ണോയില് കൂട്ടക്കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തി വരുന്നുണ്ട്. വിദ്യാര്ത്ഥികള് പഠിച്ചിരുന്ന സ്‌കൂള് നിലകൊണ്ട ചിബോക്ക് ഈ സ്റ്റേറ്റിലാണ്. ബോക്കോ ഹറാം ഇവിടെ ഇതിനായി ആയിരക്കണക്കിന് പേരെയാണ് വധിച്ചിരിക്കുന്നത്. അതായത് ഏതാണ്ട് 20,000 പേരെയാണിവര് കൊന്നൊടുക്കിയിരിക്കുന്നത്. ഭീകരരെ പേടിച്ച് ഇവിടെ നിന്നും രണ്ട് മില്യണ് പേര് സ്ഥലം മാറിപ്പോവേണ്ടിയും വന്നിട്ടുണ്ട്. ഈ വിദ്യാര്ത്ഥിനികള്ക്ക് പുറമെ ബോക്കോ ഹറാം ഇക്കാലത്തിനിടെ ആയിരക്കണക്കിന് മുതിര്ന്നവരെയും കുട്ടികളെയും തട്ടിക്കൊണ്ട് പോയിട്ടുണ്ട്. ഭീകരരെ നേരിടാന് ഇവിടങ്ങളില് ശക്തമായ സൈനിക സാന്നിധ്യമേര്‌പ്പെടുത്തിയിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.