- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റമദാൻ രാവുകൾ രക്തപങ്കിലമാക്കാൻ ഉറച്ച് തീവ്രവാദികൾ; ഐസിസ് ഭീകരരും പിന്തുണക്കാരും ലണ്ടൻ ആക്രമണം ട്വിറ്ററിൽ ആഘോഷമാക്കി; ഇനിയും കടുത്ത ആക്രമണങ്ങൾ ഉണ്ടായേക്കുമെന്ന് വ്യക്തം
ശനിയാഴ്ച രാത്രി ലണ്ടനിൽ ഭീകരാക്രമണം നടത്തി ഏഴ് പേരെ വധിക്കുകയും 48 പേർക്ക് പരുക്കേൽപ്പിക്കുകയും ചെയ്തത് വെറും തുടക്കം മാത്രമാണെന്നും യഥാർത്ഥ ആക്രമണങ്ങൾ വരാനിരിക്കുന്നതേയുള്ളുവെന്നും മുന്നറിയിപ്പേകി തീവ്രവാദികൾ രംഗത്തെത്തി. റമദാൻ രാവുകൾ രക്തപങ്കിലമാക്കാൻ ഉറച്ചാണ് തങ്ങൾ രംഗത്തെത്തിയിരിക്കുന്നതെന്ന സൂചന ജിഹാദികൾ നൽകിയിട്ടുണ്ട്. ഇതിന് പുറമെ ഐസിസ് ഭീകരരും പിന്തുണക്കാരും ലണ്ടൻ ആക്രമണം ട്വിറ്ററിൽ ആഘോഷമാക്കിയിരിക്കുയാണ്. ചുരുക്കി പറഞ്ഞാൽ ഇനിയും യുകെയുടെ വിവിധ ഭാഗങ്ങളിൽ കടുത്ത ആക്രമണങ്ങൾ ഉണ്ടായേക്കുമെന്ന് വ്യക്തമാണ്. അജ്ഞാതമായ മെസേജിങ് ചാനലുകളിൽ ലണ്ടൻ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ആഘോഷ പൂർവം പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കൂട്ടക്കുരുതി തീവ്രവാദ ഗ്രൂപ്പുകൾ ആഘോഷമാക്കുന്ന വാർത്തകളിലേക്കും ദൃശ്യങ്ങളിലേക്കും നയിക്കുന്ന ലിങ്കുകളും ഇത്തരം സൈറ്റുകളിൽ കാണാം. ലണ്ടനിൽ ആക്രമണം നടത്തിയ ജിഹാദികളെ അഭിനന്ദിക്കുന്നതോടൊപ്പം ഇനിയും ഇത്തരം ആക്രമണങ്ങൾ വൈകാതെ നടത്താനുള്ള ആഹ്വാനവും ഭീകരർ ഇതിലൂടെ നടത്തുന്നുണ്ട്. ലണ്ടൻ ആക്
ശനിയാഴ്ച രാത്രി ലണ്ടനിൽ ഭീകരാക്രമണം നടത്തി ഏഴ് പേരെ വധിക്കുകയും 48 പേർക്ക് പരുക്കേൽപ്പിക്കുകയും ചെയ്തത് വെറും തുടക്കം മാത്രമാണെന്നും യഥാർത്ഥ ആക്രമണങ്ങൾ വരാനിരിക്കുന്നതേയുള്ളുവെന്നും മുന്നറിയിപ്പേകി തീവ്രവാദികൾ രംഗത്തെത്തി. റമദാൻ രാവുകൾ രക്തപങ്കിലമാക്കാൻ ഉറച്ചാണ് തങ്ങൾ രംഗത്തെത്തിയിരിക്കുന്നതെന്ന സൂചന ജിഹാദികൾ നൽകിയിട്ടുണ്ട്. ഇതിന് പുറമെ ഐസിസ് ഭീകരരും പിന്തുണക്കാരും ലണ്ടൻ ആക്രമണം ട്വിറ്ററിൽ ആഘോഷമാക്കിയിരിക്കുയാണ്. ചുരുക്കി പറഞ്ഞാൽ ഇനിയും യുകെയുടെ വിവിധ ഭാഗങ്ങളിൽ കടുത്ത ആക്രമണങ്ങൾ ഉണ്ടായേക്കുമെന്ന് വ്യക്തമാണ്.
അജ്ഞാതമായ മെസേജിങ് ചാനലുകളിൽ ലണ്ടൻ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ആഘോഷ പൂർവം പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ കൂട്ടക്കുരുതി തീവ്രവാദ ഗ്രൂപ്പുകൾ ആഘോഷമാക്കുന്ന വാർത്തകളിലേക്കും ദൃശ്യങ്ങളിലേക്കും നയിക്കുന്ന ലിങ്കുകളും ഇത്തരം സൈറ്റുകളിൽ കാണാം. ലണ്ടനിൽ ആക്രമണം നടത്തിയ ജിഹാദികളെ അഭിനന്ദിക്കുന്നതോടൊപ്പം ഇനിയും ഇത്തരം ആക്രമണങ്ങൾ വൈകാതെ നടത്താനുള്ള ആഹ്വാനവും ഭീകരർ ഇതിലൂടെ നടത്തുന്നുണ്ട്. ലണ്ടൻ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഇതു വരെ ഏറ്റെടുത്തിട്ടില്ലെങ്കിലും റമദാനിടെ പാശ്ചാത്യർക്കെതിരെ വാഹനങ്ങളും കത്തികളുമുപയോഗിച്ചുള്ള കൂടുതൽ ആക്രമണങ്ങൾ നടത്താൻ ഐസിസ് പോരാളികളും അനുയായികളും ഓൺലൈനിലൂടെ ആവേശത്തോടെ ആഹ്വാനം ചെയ്യുന്നുണ്ട്.
ശനിയാഴ്ച ജിഹാദികൾ അമിത വേഗതയിൽ ഓടിച്ചിരുന്ന വെളുത്ത വാൻ ലണ്ടൻ ബ്രിഡ്ജിൽ 20 പേരെ ഇടിച്ചിടുകയും തുടർന്ന് ബറോ മാർക്കറ്റിലിറങ്ങിയ ജിഹാദികൾ കണ്ണിൽ കണ്ടവരെയെല്ലാം കുത്തി വീഴ്‌ത്തുകയുമായിരുന്നു. എന്നാൽ പൊലീസ് ആക്രമികളിൽ ചിലരെ വെടിവച്ച് കൊന്നിരുന്നു.ഇവർ വ്യാജ ആത്മഹത്യാ വസ്ത്രങ്ങൾ ധരിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. പാരീസിൽ നടത്തിയ ആക്രമണങ്ങൾ തന്നെ പാശ്ചാത്യ രാജ്യങ്ങൾക്കുള്ള കടുത്ത മുന്നറിയിപ്പായിരുന്നുവെന്നും അതിൽ നിന്നും അവർ പ ാഠം പഠിക്കാത്തതിനെ തുടർന്നാണ് വീണ്ടും ആക്രമണങ്ങൾ നടത്തുന്നതെന്നും ഒരു ജിഹാദി പോരാളിയുടെ മുഖം വച്ചുള്ള സന്ദേശം വ്യക്തമാക്കുന്നു.
ബ്രിട്ടീഷുകാരിപ്പോൾ ജീവിക്കുന്നത് തീവ്രവാദഭയത്തിലാണെന്നും ...നിങ്ങളുടെ മഹത്തായ രാജ്യം ഇപ്പോൾ എവിടെ പോയെന്നും ജിഹാദികൾ സന്ദേശത്തിലൂടെ പരിഹാസപൂർവം ചോദിക്കുന്നുണ്ട്. ബ്രിട്ടനടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് തങ്ങൾ വാഗ്ദാനം ചെയ്ത കറുത്ത ദിനങ്ങളുടെ പ്രതീകമാണീ ആക്രമണങ്ങളെന്ന് മറ്റൊരു ജിഹാദി സൈറ്റ് വെളിപ്പെടുത്തുന്നു. സോഷ്യൽ മീഡിയയിലെ നിരവധി ജിഹാദി അക്കൗണ്ടുകൾ മറ്റൊരു ആക്രമണത്തിന് പ്രേരിപ്പിച്ച് കൊണ്ടുള്ള ചിത്രങ്ങളും മെസേജുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ബ്രിട്ടന്റെ മണ്ണിൽ തങ്ങൾ തീവ്രവാദം തുടരുമെന്നും ഇവിടുത്തുകാരുടെ ജീവിതം നശിപ്പിക്കുമെന്നുമാണ് മറ്റൊരു ജിഹാദി ഓൺലൈനിലൂടെ ഭീഷണി മുഴക്കി പോസ്റ്റിട്ടിരിക്കുന്നത്. അള്ളാഹുവിന്റെ അനുമതിയോടെ തങ്ങൾ പടിഞ്ഞാറിന്റെ മണ്ണിൽ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നുവെന്നാണ് ചില പോസ്റ്റുകൾ വെല്ലുവിളിക്കുന്നത്.