മൊഗാദിഷു: സൊമാലിയയിൽ എട്ട് അൽ ഷബാബ് ഭീകരർ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. കഴിഞ്ഞാഴ്ച വടക്കുപടിഞ്ഞാറൻ കിസ്മായോയിലാണ് ഡ്രോൺ ആക്രമണം നടത്തിയത്. ഭീകരരുടെ വാഹനവും തകർത്തായി യുഎസ് സൈന്യം അറിയിച്ചു.

ഭീകര സംഘടനയായ അൽ ക്വയ്ദയുടെ ഘടകമായ അൽ ഷബാബിന്റെ പിടിയിൽനിന്ന് സോമാലിയയെ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ് യുഎസ്. ആഫ്രിക്കൻ യൂണിയൻ സേനയും (അമിസോം) സൊമാലിയൻ സുരക്ഷാ സേനയുമായി ചേർന്നാണ് യുഎസിന്റെ പോരാട്ടം.