ലണ്ടൻ: സെൻട്രൽ ലണ്ടനിൽ വെടിവയ്‌പ്പ്. തിരക്കേറിയ ഓക്സ്ഫോർഡ് സർക്കസിലെ ഭൂഗർഭ പാത സുരക്ഷ സേന അടച്ചിട്ടു.
പൊലീസ് സേനയുടെ നേതൃത്വത്തിൽ സ്റ്റേഷനിലെ ആളുകളെ ഒഴിപ്പിച്ചു. സ്റ്റേഷൻ താത്കാലികമായി അടച്ചിട്ടെന്നും ആളുകൾ ഇവിടെ നിന്ന് വിട്ട് നിൽക്കണമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.ഓക്‌സ്ഫഡ് സർക്കസ് സ്റ്റേഷ്‌ന് പുറത്തെ കടകളിൽ നിന്ന് ആളുകൾ നിലവിളിച്ചുകൊണ്ട് ഓടിയിറങ്ങുന്നത് കാണാമായിരുന്നു.

കൂടുതൽ സേനയെ മേഖലയിൽ വിന്യസിപ്പിച്ചിട്ടുണ്ട്. ഇതിന് പൂറമെ അഗ്‌നി സുരക്ഷാ സേനയുൾപ്പെടെയുള്ളവർ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മേഖലയിൽ അരക്ഷിതാവസ്ഥ നിലനിൽക്കുന്നതിനാൽ ട്രെയിനുകൾ ഇവിടെ നിർത്തില്ലെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് വെടിവയ്‌പ്പുണ്ടായത്.