- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഡൊനേഷ്യയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരം ചാവേറാക്രമണം; ആറ് പേർ കൊല്ലപ്പെട്ടു; മുപ്പത്തഞ്ചോളം പേർക്ക് പരിക്കേറ്റു; 10 മിനിട്ടിൽ മൂന്ന് ആക്രമണങ്ങൾ
ജക്കാർത്ത: ഇൻഡൊനേഷ്യയിൽ ക്രിസ്ത്യൻ പള്ളികൾക്കു നേരെ നടന്ന ചാവേർ ആക്രമണങ്ങളിൽ ആറുപേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച കുർബാനയ്ക്കിടെ ഇന്തൊനീഷ്യയിലെ മൂന്നു ക്രിസ്ത്യൻ ദേവാലയങ്ങൾക്കു നേരെ ചാവേറാക്രമണം. ഇന്തൊനീഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരാബായയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. പള്ളികളിലെത്തിയ ചാവേറുകൾ പൊട്ടിത്തറിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പ്രാദേശിക സമയം രാവിലെ 7.30ഓടെയാണ് ആക്രമണമുണ്ടായത്. 10 മിനിറ്റിനുള്ളിലാണ് മൂന്നു സ്ഥലങ്ങളിൽ സ്‌ഫോടനം നടന്നത്. . ഉഗ്ര സ്ഫോടനത്തിന്റെ ഫലമായി പള്ളികളിൽ വലിയ തോതിൽ തീ വ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നിലഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കാൻ ഇടയുണ്ടെന്നും റിപ്പോർട്ടുണ്ട്. മറ്റു പള്ളികളിലും സമാനമായ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതിനാൽ സുരബായയിലെ എല്ലാ പള്ളികളും താൽകാലികമായി അടച്ചിടാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇൻഡോനേഷ്യയിൽ ക്ര
ജക്കാർത്ത: ഇൻഡൊനേഷ്യയിൽ ക്രിസ്ത്യൻ പള്ളികൾക്കു നേരെ നടന്ന ചാവേർ ആക്രമണങ്ങളിൽ ആറുപേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച കുർബാനയ്ക്കിടെ ഇന്തൊനീഷ്യയിലെ മൂന്നു ക്രിസ്ത്യൻ ദേവാലയങ്ങൾക്കു നേരെ ചാവേറാക്രമണം. ഇന്തൊനീഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരാബായയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്.
പള്ളികളിലെത്തിയ ചാവേറുകൾ പൊട്ടിത്തറിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പ്രാദേശിക സമയം രാവിലെ 7.30ഓടെയാണ് ആക്രമണമുണ്ടായത്. 10 മിനിറ്റിനുള്ളിലാണ് മൂന്നു സ്ഥലങ്ങളിൽ സ്‌ഫോടനം നടന്നത്. . ഉഗ്ര സ്ഫോടനത്തിന്റെ ഫലമായി പള്ളികളിൽ വലിയ തോതിൽ തീ വ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നിലഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കാൻ ഇടയുണ്ടെന്നും റിപ്പോർട്ടുണ്ട്.
മറ്റു പള്ളികളിലും സമാനമായ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതിനാൽ സുരബായയിലെ എല്ലാ പള്ളികളും താൽകാലികമായി അടച്ചിടാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഇൻഡോനേഷ്യയിൽ ക്രിസ്ത്യൻ പള്ളികൾക്കു നേരെ മുൻപും നിരവധി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. 2000ൽ ക്രിസ്മസ് ദിവസം പള്ളികളിൽ നടന്ന ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു. ജക്കാർത്തയിലെ ഷോപ്പിങ് മാളിൽ 2016ൽ ചാവേർ ആക്രമണം നടത്തിയിരുന്നു.