- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രീനഗറിൽ സിആർപിഎഫ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണം; ഒരു ജവാന് പരിക്ക്
ന്യൂഡൽഹി:ശ്രീനഗറിൽ സിആർപിഎഫ് സംഘത്തിന് നേരെ ഗ്രനേഡ് ആക്രമണം. സംഭവത്തിൽ ഒരു ജാവന് പരിക്കേറ്റു. ശ്രീനഗറിലെ സനത് നഗർ ഭാഗത്താണ് ആക്രമണമുണ്ടായത്. രാത്രി 8.55 ഓടെയാണ് സംഭവം നടന്നത്.
പരിക്കേറ്റ സിആർപിഎഫ് ജവാനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം സമാനമായ സംഭവം ബാരമുള്ള ജില്ലയിലുമുണ്ടായി. ഭീകരർ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചിരുന്നു. സംഭവത്തിൽ ഒരു സിആർപിഎഫ് ജവാനും രണ്ട് നാട്ടുകാർക്കും പരിക്കേറ്റിരുന്നു.
Next Story




