- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു കശ്മീരിൽ വൻ ഭീകരവേട്ട; രണ്ടിടങ്ങളിലെ ഏറ്റുമുട്ടലിൽ ആറ് ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു; രണ്ട് പേർ പാക്കിസ്ഥാനികൾ; പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്
ശ്രീനഗർ : കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ് ഭീകരർ കൊല്ലപ്പെട്ടു. അനന്ത്നാഗിലും കുൽഗാമിലും നടന്ന ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്. ഇതിൽ രണ്ട് പേർ പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരരാണ്. രണ്ടിടത്തായി നടന്ന വ്യത്യസ്ത ഓപ്പറേഷനുകളിലാണ് ഭീകരരെ വധിച്ചതെന്ന് കശ്മീർ ഐ.ജി വിജയ് കുമാർ അറിയിച്ചു.
നാല് ഭീകരരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് പേർ പാക്കിസ്ഥാനിൽ നിന്നുള്ളവരും രണ്ട് പേർ പ്രാദേശിക ഭീകരരുമാണ്.പ്രദേശത്ത് ഭീകരർ ഒളിച്ചു താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ സുരക്ഷാ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
കൊല്ലപ്പെട്ടവർ ജെയ്ഷ ഇ മുഹമ്മദ് ഭീകരരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ രണ്ട് പേർ പാക്കിസ്ഥാനിൽ നിന്നുള്ളവരാണ്. രണ്ട് പേർ പ്രാദേശിക ഭീകരരാണ്. മറ്റ് രണ്ട് പേരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇരു സ്ഥലത്തും ഇനിയും ഭീകരരുടെ സാന്നിധ്യമുണ്ടോയെന്ന് തെരച്ചിൽ നടത്തി വരികയാണ്.
രണ്ടിടത്തായി നടന്ന വ്യത്യസ്ത ഓപ്പറേഷനുകളിലാണ് ഭീകരരെ വധിച്ചതെന്ന് കശ്മീർ ഐജി വിജയ് കുമാർ അറിയിച്ചു. അനന്ത്നാഗിൽ ഏറ്റുമുട്ടൽ നടന്നതിന് പിന്നാലെ കുൽഗാമിലെ മിർഹാമ മേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് സുരക്ഷാ സൈന്യത്തിന് നേരെ ആക്രമണമുണ്ടായത്. അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ