- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെസ്‌കോ സ്‌റ്റോറുകളിലെ ജീവനക്കാർ അടുത്ത തിങ്കളാഴ്ച മുതൽ പണിമുടക്കിന്; വേതനവ്യവസ്ഥയെ ചൊല്ലിയുള്ള തർക്കം അനിശ്ചിതകാല പണിമുടക്കിലേക്ക്
ഡബ്ലിൻ: രാജ്യമെമ്പാടുമുള്ള 70-ൽ പരം ടെസ്‌കോ സ്‌റ്റോറുകളിലെ ജീവനക്കാർ അടുത്ത തിങ്കളാഴ്ച മുതൽ പണിമുടക്കിന് ഒരുങ്ങുന്നു. വേതനവ്യവസ്ഥകളെ ചൊല്ലിയുള്ള തർക്കമാണ് ജീവനക്കാരുടെ അനിശ്ചിത കാല പണിമുടക്കിലേക്ക് നയിച്ചത്. ആയിരത്തിലധികം ജീവനക്കാരെയാണ് കമ്പനിയുടെ പുതിയ വേതന വ്യവസ്ഥകൾ ബാധിക്കുന്നത്. കുറഞ്ഞ വേതന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ -മോഡേൺ കോൺട്രാക്ട്- 1996-ലാണ് ടെസ്‌കോ പുതിയ തൊഴിലാളികളെ കമ്പനിയിലേക്ക് എടുക്കുന്നത്. 1996- നു മുമ്പ് കമ്പനിയിൽ ജോലിക്കു കയറിയവർക്ക് പഴയ ആനുകൂല്യങ്ങൾ തന്നെ ലഭിച്ചു കൊണ്ടിരുന്നു. എന്നാൽ 1996-നു മുമ്പ് കമ്പനിയിൽ തൊഴിലാളികളായിരുന്ന ആയിരത്തിലധികം പേരെ മോഡേൺ കോൺട്രാക്ടിലേക്ക് മാറ്റാനുള്ള ടെസ്‌കോയുടെ തീരുമാനത്തിനെതിരേയാണ് ജീവനക്കാർ പണിമുടക്കിന് ഒരുങ്ങുന്നത്. മോഡേൺ കോൺട്രാക്ടിലേക്ക് മാറ്റുന്നതോടെ ജീവനക്കാർക്ക് വേതനത്തിൽ കുറവുണ്ടാകുമെന്നാണ് പറയുന്നത്. ജീവനക്കാരെ പുതിയ കോൺട്രാക്ടിലേക്ക് മാറ്റുന്നത് അടുത്ത തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. അന്നു മുതലാണ് ജീവനക്കാർ അനിശ്ചിതകാല പണിമു
ഡബ്ലിൻ: രാജ്യമെമ്പാടുമുള്ള 70-ൽ പരം ടെസ്‌കോ സ്‌റ്റോറുകളിലെ ജീവനക്കാർ അടുത്ത തിങ്കളാഴ്ച മുതൽ പണിമുടക്കിന് ഒരുങ്ങുന്നു. വേതനവ്യവസ്ഥകളെ ചൊല്ലിയുള്ള തർക്കമാണ് ജീവനക്കാരുടെ അനിശ്ചിത കാല പണിമുടക്കിലേക്ക് നയിച്ചത്. ആയിരത്തിലധികം ജീവനക്കാരെയാണ് കമ്പനിയുടെ പുതിയ വേതന വ്യവസ്ഥകൾ ബാധിക്കുന്നത്.
കുറഞ്ഞ വേതന വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ -മോഡേൺ കോൺട്രാക്ട്- 1996-ലാണ് ടെസ്‌കോ പുതിയ തൊഴിലാളികളെ കമ്പനിയിലേക്ക് എടുക്കുന്നത്. 1996- നു മുമ്പ് കമ്പനിയിൽ ജോലിക്കു കയറിയവർക്ക് പഴയ ആനുകൂല്യങ്ങൾ തന്നെ ലഭിച്ചു കൊണ്ടിരുന്നു. എന്നാൽ 1996-നു മുമ്പ് കമ്പനിയിൽ തൊഴിലാളികളായിരുന്ന ആയിരത്തിലധികം പേരെ മോഡേൺ കോൺട്രാക്ടിലേക്ക് മാറ്റാനുള്ള ടെസ്‌കോയുടെ തീരുമാനത്തിനെതിരേയാണ് ജീവനക്കാർ പണിമുടക്കിന് ഒരുങ്ങുന്നത്. മോഡേൺ കോൺട്രാക്ടിലേക്ക് മാറ്റുന്നതോടെ ജീവനക്കാർക്ക് വേതനത്തിൽ കുറവുണ്ടാകുമെന്നാണ് പറയുന്നത്.
ജീവനക്കാരെ പുതിയ കോൺട്രാക്ടിലേക്ക് മാറ്റുന്നത് അടുത്ത തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. അന്നു മുതലാണ് ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നതും. ഏതാനും ആഴ്ചകൾക്കു മുമ്പ് കമ്പനി ജീവനക്കാർക്കു വേണ്ടി സ്വയം പിരിഞ്ഞുപോകൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. എഴുന്നൂറോളം പേർ ഈ സ്‌കീം സ്വീകരിച്ച് കമ്പനിയിൽ നിന്ന് പിരിഞ്ഞുപോയിരുന്നു. ബാക്കിയുള്ള മുന്നൂറോളം പേർക്ക് ടെസ്‌കോ നഷ്ടപരിഹാര തുക ഓഫർ ചെയ്തിരുന്നുവെങ്കിലും യൂണിയൻ ഇതു സ്വീകരിച്ചില്ല.
ജീവനക്കാർ അനിശ്ചിത കാല പണിമുടക്കിലേക്ക് തിരിയുകയാണെങ്കിലും സ്റ്റോറുകൾ പതിവു പോലെ തുറന്നു പ്രവർത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.