- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സാസിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു; മാസ്ക് മൻഡേറ്റ് നീക്കിയതോടെ ദേവാലയങ്ങളിലേക്ക് മടങ്ങുന്നതിന് തയാറായി വിശ്വാസ സമൂഹം
ഡാളസ്, ടെക്സസ്: മാർച്ച് പത്താം തീയതി ബുധനാഴ്ച മുതൽ ടെക്സസിൽ കഴിഞ്ഞ ഒരു വർഷമായി നിലനിന്നിരുന്ന കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ വിശ്വാസ സമൂഹം ദേവാലയങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് തയ്യാറെടുക്കുന്നു. മാത്രമല്ല കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്ത പതിനാറിലധികം സംസ്ഥാനങ്ങളിലും ഇതു തന്നെയാണ് വിശ്വാസ സമൂഹം തെരഞ്ഞെടുത്തിരിക്കുന്നത്.
നൂറു ശതമാനവും തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതിയാണ് ഗവൺമെന്റ് നൽകിയിരിക്കുന്നത്. ഈ ഞായറാഴ്ച 91 ശതമാനം വരെ വിശ്വാസ സമൂഹം തങ്ങളുടെ ഒരു വർഷമായി നഷ്ടപ്പെട്ട സാഹോദര്യബന്ധം പുനഃസ്ഥാപിക്കുന്നതിന് ദേവാലയങ്ങളിലേക്ക് വരുന്നതെന്നാണ് കണക്കാക്കിയിരിക്കുന്നത്.
സമീപകാലത്ത് നാഷ് വില്ലയിലെ ആയിരത്തോളം പ്രൊട്ടസ്റ്റന്റ് ചർച്ചുകളിൽ നടത്തിയ സർവ്വേകളിൽ കോവിഡ് 19 ഇപ്പോൾ ഒരു ഭീഷണിയല്ലെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്.
സൂം പ്ലാറ്റ്ഫോമിലൂടെയും, സമൂഹ മാധ്യമങ്ങളിലൂടെയും ആരാധനകളിൽ പങ്കെടുക്കുന്നതിനേക്കാൾ നേരിട്ട് ദേവാലയങ്ങളിലെ ശുശ്രൂകളിൽ പങ്കെടുക്കുന്നതാണ് കൂടുതൽ അഭികാമ്യമെന്നു അഭിപ്രായമുണ്ട്. ഗവൺമെന്റ് പൂർണ്ണ അനുമതി നൽകിയതോടെ നിയമത്തെ ഭയപ്പെട്ട് പള്ളിയിൽ പോകാതിരുന്നവർക്ക് കൂടുതൽ ആത്മവിശ്വാസം നേടിയെടുക്കാനായിട്ടുണ്ട്.
ദേവാലയങ്ങളിൽ ആരാധന ആരംഭിച്ചാൽ കോവിഡിനു മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ആളുകൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്. അനുകൂല സാഹചര്യമുണ്ടായിട്ടും ഇനിയും ദേവാലയങ്ങൾ അടച്ചിടുന്നവർ നിയമത്തേയും , ദൈവത്തേയും നിഷേധിക്കുന്നതിനു തുല്യമാണെന്നു പലരും അഭിപ്രായപ്പെട്ടു