- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസിൽ നാല് മില്യൻ ജനങ്ങൾ കൂടി - രണ്ട് ഇലക്ടറൽ കോളേജ് വോട്ടും
ഓസ്റ്റിൻ : യുഎസ് സെൻസസ് ബ്യൂറോയുടെ ജനസംഖ്യാ കണക്കെടുപ്പു പൂർത്തിയായതോടെ കലിഫോർണിയ, ന്യുയോർക്ക്, പെൻസിൽവാനിയ, ഇല്ലിനോയ്, മിഷിഗൺ, ഒഹായൊ, വെസ്റ്റ് വെർജിനീയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കുറവ്. എന്നാൽ കഴിഞ്ഞ പത്തുവർഷങ്ങൾക്കുള്ളിൽ വർധനവ് രേഖപ്പെടുത്തിയ സംസ്ഥാനങ്ങളിൽ ടെക്സസ്, യൂട്ട, ഐഡഹോ എന്നിവ ഉൾപ്പെടുന്നു.
ടെക്സസിൽ ജനസംഖ്യ 25 മില്യണായിരുന്നുവെങ്കിൽ ഏപ്രിൽ 26 നു പ്രസിദ്ധീകരിച്ച കണക്കനുസരിച്ചു നാലു മില്യനോളം വർധിച്ചു. ഇപ്പോൾ ടെക്സസ് പോപ്പുലേഷൻ 29183190 ആണ്. പത്തു വർഷത്തിനുള്ളിൽ 16% വർധനവ്. ജനസംഖ്യ വർധിച്ചതോടെ നിലവിലുണ്ടായിരുന്ന ഇലക്ട്രറൽ വോട്ടുകളുടെ എണ്ണത്തിൽ രണ്ടെണ്ണം വർധിച്ചു 40 ആയി. 2024, 2028 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 40 ഇലക്ട്രറൽ വോട്ടുകളാണ് ടെക്സസിന് ലഭിക്കുക.
അമേരിക്കയിലെ ആകെ പോപ്പുലേഷനിൽ 7.4 ശതമാനം മാത്രമാണ് വർധനവ്. അമേരിക്കയുടെ ചരിത്രത്തിൽ രണ്ടാം തവണയാണ് പോപ്പുലേഷന്റെ വർധനവിൽ കുറവനുഭവപ്പെടുന്നത്. 1930- 1940 ലാണ് ഇതിനുമുൻപ് ഇത്രയും കുറവ് വർധനവ് രേഖപ്പെടുത്തിയത്. ഏപ്രിൽ 1. 2020 കണക്കനുസരിച്ചു അമേരിക്കയിലെ ആകെ ജനസംഖ്യ 331.45 മില്യൻ ആണ്, അതേ സമയം ഇന്ത്യൻ ജനസംഖ്യ 1.366 ബില്ല്യനും , ചൈന 1.398 ബില്ല്യനും ആണ്