ഓസ്റ്റിൻ : ഡ്രൈവിങ്ങിനിടെ ടെക്സ്റ്റിങ്ങ് നിരോധിക്കുന്ന നിയമംസെപ്റ്റംബർ ഒന്നു മുതൽ ടെക്സസിൽ നടപ്പാക്കും. ജൂൺ 6 ന് നിയമംനിലവിൽ വന്നുവെങ്കിലും സെപ്റ്റംബർ ഒന്നു മുതലാണ് കർശനമായിനടപ്പാക്കുക എന്ന് അധികൃതർ അറിയിച്ചു. ഈ നിയമം പൂർണ്ണമായിനടപ്പാക്കുന്ന 47-ാം സംസ്ഥാനമാണ് ടെക്സസ്. ആദ്യമായിപിടിക്കപ്പെടുന്നവരിൽ നിന്നും 25 ഡോളർ മുതൽ 99 വരെ ഡോളർ പിഴയായിഈടാക്കും. തുടർന്ന് ഈ കുറ്റത്തിന് പിടിക്കപ്പെട്ടാൽ തുക 200 വരെഅടയ്ക്കേണ്ടി വരും.

അശ്രദ്ധമായി ടെക്സ്റ്റിങ് നടത്തി വാഹനം ഓടിച്ചു അപകടമുണ്ടാക്കിയവരിൽനിന്നും 4000 ഡോളർ വരെ പിഴ ഈടാക്കുന്നതിനും, ഒരു വർഷം ജയിൽ ശിക്ഷനൽകുന്നതിനുള്ള വകുപ്പുകൾ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പലടെക്സസ് സിറ്റികളിലും നിയമം നേരത്തെ തന്നെ നിലവിൽ ഉണ്ടെങ്കിലുംസംസ്ഥാന വ്യാപകമായി നടപ്പിൽ വരുന്നത് സെപ്റ്റംബർ 1 മുതലാണ്.

വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾക്കു ഒരു പ്രധാന കാരണം ടെക്സ്റ്റിംങ്മൂലം ്രൈഡവറന്മാരുടെ ശ്രദ്ധ നഷ്ടപ്പെടുന്നു എന്നതാണെന്ന് മോട്ടോർവെഹിക്കിൾസ് അധികൃതർ പറയുന്നു.