- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡോളർ ജനറൽ കവർച്ച: 15കാരന്റെ വെടിയേറ്റ് ക്ലാർക്ക് കൊല്ലപ്പെട്ടു
ഡാലസ്: ഈസ്റ്റ് ഒക്കലിഫിലെ ഡോളർ ജനറൽ കവർച്ച നടത്താനെത്തിയ പതിനഞ്ചുകാരന്റെ വെടിയേറ്റ് സ്റ്റോർ ക്ലർക്കും ആറു മക്കളുടെ മാതാവുമായ ഗബ്രിയേലി മോണിക്ക (27) കൊല്ലപ്പെട്ടു. വെടിയേറ്റ മോണിക്കയെ ബെയ്ലർ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കടയിൽ പ്രവേശിച്ച പതിനഞ്ചുകാരൻ ക്ലാർക്കിനോട് പണം ആവശ്യപ്പെട്ടു. കാഷ് ഡ്രോയറിൽ നിന്നും എടുത്തു കൊടുക്കുന്നതിനിടെ ക്ലാർക്കിന്റെ മാറിലേക്ക് നിറയൊഴിക്കുകയായിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ ഇന്ന് (വ്യാഴാഴ്ച നവംബർ 9) ന് പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയുടെ പേർ പൊലീസ് വെളിപ്പെടുത്തിയില്ല. വെടിവപ്പു നടന്ന ഡോളർ ജനറൽ സമീപത്ത് നിന്നുതന്നെയാണ് പ്രതിയെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു. വെടിയേറ്റു മരിച്ച മാതാവ് കഴിഞ്ഞ വർഷമാണ് മിസിസിപ്പിയിൽ നിന്നും ഡാലസിലേക്ക് താമസം മാറ്റിയത്. ഏഴു മാസം മുതൽ 11 വയസുവരെ പ്രായമുള്ള ആറ് കുട്ടികളാണ് ഇവരുടെ മരണം മൂലം അനാഥരായത്. ഫ്യുണറലിന് ആവശ്യമായ തുക കണ്ടെത്തുന്നതിന് A go fund me Page ഓപ
ഡാലസ്: ഈസ്റ്റ് ഒക്കലിഫിലെ ഡോളർ ജനറൽ കവർച്ച നടത്താനെത്തിയ പതിനഞ്ചുകാരന്റെ വെടിയേറ്റ് സ്റ്റോർ ക്ലർക്കും ആറു മക്കളുടെ മാതാവുമായ ഗബ്രിയേലി മോണിക്ക (27) കൊല്ലപ്പെട്ടു. വെടിയേറ്റ മോണിക്കയെ ബെയ്ലർ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
കടയിൽ പ്രവേശിച്ച പതിനഞ്ചുകാരൻ ക്ലാർക്കിനോട് പണം ആവശ്യപ്പെട്ടു. കാഷ് ഡ്രോയറിൽ നിന്നും എടുത്തു കൊടുക്കുന്നതിനിടെ ക്ലാർക്കിന്റെ മാറിലേക്ക് നിറയൊഴിക്കുകയായിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ ഇന്ന് (വ്യാഴാഴ്ച നവംബർ 9) ന് പൊലീസ് അറസ്റ്റ് ചെയ്തു.
പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയുടെ പേർ പൊലീസ് വെളിപ്പെടുത്തിയില്ല. വെടിവപ്പു നടന്ന ഡോളർ ജനറൽ സമീപത്ത് നിന്നുതന്നെയാണ് പ്രതിയെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു. വെടിയേറ്റു മരിച്ച മാതാവ് കഴിഞ്ഞ വർഷമാണ് മിസിസിപ്പിയിൽ നിന്നും ഡാലസിലേക്ക് താമസം മാറ്റിയത്. ഏഴു മാസം മുതൽ 11 വയസുവരെ പ്രായമുള്ള ആറ് കുട്ടികളാണ് ഇവരുടെ മരണം മൂലം അനാഥരായത്.
ഫ്യുണറലിന് ആവശ്യമായ തുക കണ്ടെത്തുന്നതിന് A go fund me Page ഓപ്പൺ ചെയ്തിട്ടുണ്ട്. 972 464 7553, 929 428 9366 എന്ന നമ്പറിൽ വിളിച്ചും സഹായങ്ങൾ നൽകാം എന്നും അറിയിച്ചിട്ടുണ്ട്.