- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്‌സാസ് കെമിക്കൽ പ്ലാന്റിൽ ചോർച്ച; നാലു പേർ മരിച്ചു, ഒരാൾ ചികിത്സയിൽ
ടെക്‌സാസ്: ടെക്‌സാസിലെ ലാ പോർട്ടയിലുള്ള ഒരു കെമിക്കൽ പ്ലാന്റിലുണ്ടായ ചോർച്ചയെത്തുടർന്ന് നാലു പേർ മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് പ്ലാന്റ് മാനേജർ റാൻഡൽ ക്ലമന്റ് വ്യക്തമാക്കി. അതേസമയം ഡ്യൂപോയിന്റ് പ്ലാന്റിനു സമീപത്തു താമസിക്കുന്നവരുടെ ജീവന് ഇത് ഭീഷണി ഉയർത്തുന്നില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടു

ടെക്‌സാസ്: ടെക്‌സാസിലെ ലാ പോർട്ടയിലുള്ള ഒരു കെമിക്കൽ പ്ലാന്റിലുണ്ടായ ചോർച്ചയെത്തുടർന്ന് നാലു പേർ മരിച്ചു. മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് പ്ലാന്റ് മാനേജർ റാൻഡൽ ക്ലമന്റ് വ്യക്തമാക്കി. അതേസമയം ഡ്യൂപോയിന്റ് പ്ലാന്റിനു സമീപത്തു താമസിക്കുന്നവരുടെ ജീവന് ഇത് ഭീഷണി ഉയർത്തുന്നില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
പുലർച്ചെ നാലിനാണ് മീഥൈൽ മെർകാപ്റ്റൻ എന്ന കെമിക്കൽ ചോർന്നത്. അണുനാശിനികളിലും മറ്റും ഉപയോഗിക്കുന്ന ഈ കെമിക്കലാണ് നാലുപേരുടെ ജീവൻ കവർന്നത്. ചോർച്ചയുടെ കാരണം അന്വേഷിക്കുന്നുണ്ടെന്നും ക്ലെമന്റ് പറഞ്ഞു. സമീപവാസികളിൽ പലരും ഈ കെമിക്കലിന്റെ സാന്നിധ്യം മണത്ത് അറിഞ്ഞെങ്കിലും ഇത് ആരോഗ്യത്തിനോ ജീവനോ ഭീഷണി ഉയർത്തുന്നില്ലെന്നാണ് കമ്പനിയുടെ വാദം. അന്തരീക്ഷത്തിൽ കെമിക്കൽ നേരിയ തോതിൽ കലർന്നതാണ് ഗന്ധം ഉണ്ടാകൻ കാരണം. എന്നാൽ അപകടരമായ അവസ്ഥയിലേക്ക് ഇത് എത്തിച്ചേർന്നിട്ടില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

