ടെക്‌സസ്: ആൺകുട്ടികളായ വിദ്യാർത്ഥികൾക്ക് മുടി വളർത്തുന്നതിന്സ്‌കൂൾ അധികൃതർ നിശ്ചയിച്ച മാനദണ്ഡം ലംഘിച്ചു എന്ന കുറ്റത്തിന് നാലുവയസുകാരനെ സ്‌കൂളിൽ നിന്നും പറഞ്ഞുവിട്ട സംഭവം ടെക്‌സസിലെ ബാർബേഴ്‌സ്ഹിൽ സ്‌കൂളിൽ ഡിസ്ട്രിക്റ്റിൽ നിന്നും റിപ്പോർട്ട്ചെയ്യപ്പെട്ടു.മുടി നീട്ടി വളർത്തുന്നതിന്റെ കാരണം തിരക്കി സ്‌കൂൾഅധികൃത:ർ വിദ്യാർത്ഥിയുടെ മാതാവിന് അയച്ച കത്തിന് മറുപടിതയ്യാറാക്കുന്നതിനിടയിലാണ് കുട്ടിയെ സ്‌കൂളിൽ നിന്നും മടക്കി അയച്ചത്.

ജനിച്ചതു മുതൽ മകന്റെ മുടി വെട്ടിയിട്ടില്ലാ എന്നാണ് മാതാവ് ജെസ്സിക്ക്ഓട്ട്‌സ് പറഞ്ഞത്.സ്‌കൂൾ അധികൃതർ നിശ്ചയിച്ച ഡ്രസ് കോഡിൽ വിധേയമായിമുടിവെട്ടിയതിനുശേഷമേ ഇനി സ്‌കൂളിൽ പ്രവേശനം അനുവദിക്കുകയുള്ളൂ എന്നുംഅധികൃതർ ശഠിക്കുന്നു. കണ്ണിനും ചെവിക്കും കഴുത്തിനും മുകളിലിരിക്കണംമുടി എന്നാണ് ഡ്രസ് കോഡ് അനുശാസിക്കുന്നത്.

തിരഞ്ഞെടുക്കപ്പെട്ട ബാർബേഴ്‌സ് ഹിൽ ഭരണ സമിതി അംഗീകരിച്ച നിയമങ്ങൾമാത്രമാണ് ഞങ്ങൾ നടപ്പാക്കിയിരിക്കുന്നത്. എന്നാൽ വിദ്യാർത്ഥിയുടെമാതാവ് ഈ തീരുമാനത്തിനെതിരെ നിയമ നടപടിക്കൊരുങ്ങു കയാണ്. മുടിവളർത്തിയതിന്റെ പേരിൽ മറ്റു കുട്ടികൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസംമകന് നിഷേധിക്കുന്നത് നീതിയല്ല എന്നണ് ജെസ്സിക്ക ഓട്ട്‌സിന്റെ അഭിപ്രായം.