- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിക്കാനുള്ള ഭക്ഷണമടങ്ങിയ ബാഗ് കടിച്ചെടുത്ത് നടക്കുന്ന നായ; കെട്ടിയിട്ടിരിക്കുന്നതിനിടെ ഉയരുന്ന വെള്ളത്തെനോക്കി ഭയപ്പെടുന്ന മറ്റൊരു നായ; ടെക്സസിനെ പിടികൂടിയ കാലാവസ്ഥാ ദുരന്തത്തിന്റെ പ്രതീകങ്ങളായി രണ്ട് നായച്ചിത്രങ്ങൾ
ടെക്‌സാസ്ന്: കഴിക്കാനുള്ള ഭക്ഷണവും കടിച്ചെടുത്ത് റോഡിലൂടെ നടന്നുപോകുന്ന നായയുടെ ചിത്രം ടെക്‌സസ് സമീപകാലത്ത് നേരിട്ട ദുരന്തത്തിന്റെ ബാക്കിപത്രമാണ്. ഹാരി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച നഗരത്തിൽ, കെട്ടഴിഞ്ഞുപോയ നായ തനിക്കുള്ള ഭക്ഷണവും കടിച്ചെടുത്ത് നടക്കുന്ന ചിത്രമാണത്. വെള്ളപ്പൊക്കത്തിൽ സർവവും നശിച്ച് ജനജീവിതം ദുസ്സഹമായപ്പോൾ, ഒറ്റപ്പെട്ടുപോയ വളർത്തുമൃഗങ്ങളെ സൂചിപ്പിക്കാൻ ഇനി മറ്റൊരു ചിത്രം ആവശ്യമില്ല. സാൽവദോർ സെഗോവിയയുടെ പേരക്കുട്ടി കാർട്ടേഴ്‌സിന്റെ വളർത്തുനായയാണ് ജർമൻ ഷെപ്പേഡ് വിഭാഗത്തിൽപ്പെട്ട ഓട്ടിസ്. വെള്ളിയാഴ്ച രാത്രിയാണ് വെള്ളപ്പൊക്കത്തിനിടെ ഓട്ടിസിനെ കാണാതായത്. കുറെ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് സെഗോവിയ പറഞ്ഞു. ശനിയാഴ്ച രാവിലെ നോക്കുമ്പോൾ, ഓട്ടിസിനുള്ള ഭക്ഷണമടങ്ങിയ ബാഗ് കാണാനില്ലെന്ന് സെഗോവിയ മനസ്സിലാക്കി. അയൽക്കാരനായ ടിൽ ഡോക്കെൻസാണ് ഓട്ടിസ് ഭക്ഷണബാഗുമായി നടന്നുപോകുന്ന ചിത്രം പകർത്തിയത്. ഓട്ടിസിന്റെ നിസ്സഹായത വെളിവാക്കുന്ന ചിത്രം ഇതിനകം സോഷ്യൽ മീഡിയയിൽ 21,700 തവണ ഷെയർ ചെയ്
ടെക്‌സാസ്ന്: കഴിക്കാനുള്ള ഭക്ഷണവും കടിച്ചെടുത്ത് റോഡിലൂടെ നടന്നുപോകുന്ന നായയുടെ ചിത്രം ടെക്‌സസ് സമീപകാലത്ത് നേരിട്ട ദുരന്തത്തിന്റെ ബാക്കിപത്രമാണ്. ഹാരി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച നഗരത്തിൽ, കെട്ടഴിഞ്ഞുപോയ നായ തനിക്കുള്ള ഭക്ഷണവും കടിച്ചെടുത്ത് നടക്കുന്ന ചിത്രമാണത്. വെള്ളപ്പൊക്കത്തിൽ സർവവും നശിച്ച് ജനജീവിതം ദുസ്സഹമായപ്പോൾ, ഒറ്റപ്പെട്ടുപോയ വളർത്തുമൃഗങ്ങളെ സൂചിപ്പിക്കാൻ ഇനി മറ്റൊരു ചിത്രം ആവശ്യമില്ല.
സാൽവദോർ സെഗോവിയയുടെ പേരക്കുട്ടി കാർട്ടേഴ്‌സിന്റെ വളർത്തുനായയാണ് ജർമൻ ഷെപ്പേഡ് വിഭാഗത്തിൽപ്പെട്ട ഓട്ടിസ്. വെള്ളിയാഴ്ച രാത്രിയാണ് വെള്ളപ്പൊക്കത്തിനിടെ ഓട്ടിസിനെ കാണാതായത്. കുറെ അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് സെഗോവിയ പറഞ്ഞു. ശനിയാഴ്ച രാവിലെ നോക്കുമ്പോൾ, ഓട്ടിസിനുള്ള ഭക്ഷണമടങ്ങിയ ബാഗ് കാണാനില്ലെന്ന് സെഗോവിയ മനസ്സിലാക്കി. അയൽക്കാരനായ ടിൽ ഡോക്കെൻസാണ് ഓട്ടിസ് ഭക്ഷണബാഗുമായി നടന്നുപോകുന്ന ചിത്രം പകർത്തിയത്.
ഓട്ടിസിന്റെ നിസ്സഹായത വെളിവാക്കുന്ന ചിത്രം ഇതിനകം സോഷ്യൽ മീഡിയയിൽ 21,700 തവണ ഷെയർ ചെയ്യപ്പെട്ടു. ശനിയാഴ്ച രാത്രവരെ പതിനായിരങ്ങളാണ് ചിത്രത്തോട് പ്രതികരിച്ചത്. പരസഹായമില്ലാതെ നായകൾക്ക് അതിജീവിക്കാനാവുമെന്നതിന്റെ തെളിവാണ് ഈ ചിത്രമെന്ന് പലരും അഭിപ്രായപ്പെട്ടു.
മറ്റൊരു ചിത്രംകൂടി ഇതോടൊപ്പം പ്രശസ്തമായിട്ടുണ്ട്. ടെക്‌സസിലെ ബാക്ലിഫിൽനിന്നുള്ള ചിത്രമാണത്. വെള്ളം ഉയർന്നുവരവെ, ഉയരുന്ന വെള്ളത്തെ നിസ്സഹായതയോടെ നോക്കിനിൽക്കുന്ന നായയുടെ ചിത്രമാണ് അത്. ഹാർവിയുടെ ദുരന്തമത്രയും വെളിപ്പെടുത്തുന്നതാണ് ഈ ചിത്രങ്ങളെന്ന് സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചവരൊക്കെ അഭിപ്രായപ്പെടുന്നു. വെള്ളപ്പൊക്കം കനത്ത നാശം വിതച്ച സ്റ്റിൻഡൺ നഗരത്തിൽ വൈദ്യുതി ബന്ധം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.