- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നാല് തവണ വധശിക്ഷ മാറ്റിവെച്ച വാൻകാസ്റ്റിലോയുടെ വധശിക്ഷ ടെക്സസിൽ നടപ്പാക്കി
ഹണ്ട്സ് വില്ല: നാല് തവണ വധശിക്ഷ മാറ്റിവെച്ച വാൻ കാസ്റ്റിലൊയുടെ (37) വധ ശിക്ഷ മെയ് 16 ബുധനാഴ്ച ടെക്സസ്സിലെ ഹണ്ട്സ് വില്ല ജയിലിൽ നടപ്പാക്കി.ഈ വർഷത്തെ അമേരിക്കയിലെ പതിനൊന്നാമത്തേയും ടെക്സസ്സിലെ ആറാമത്തേയും വധശിക്ഷയായിരുന്നു ഇന്ന് നടപ്പാക്കിയത്. 2003 ൽ സാനന്റോണിയായിൽ ടോമി ഗാർസിയാ എന്ന യുവാവിനെ പ്രതി ഉൾപ്പെടെ നാല് പേർ ചേർന്ന് കവർച്ച ചെയ്യുന്നതിനിടയിൽ ഓടി രക്ഷപ്പെടുവാൻ ശ്രമിച്ച ടോമിയെ വാൻ കാസ്റ്റിലോ വെടി വെച്ച് കൊന്നു എന്നതായിരുന്നു കേസ്സ്. 2005ൽ വാനിനെ കൊലശിക്ഷക്ക് വിധിക്കുകയും ഒരു യുവതി ഉൾപ്പെടെ മറ്റ് മൂന്ന് പേർക്ക് ചെറിയ ശിക്ഷകൾ ലഭിക്കുകയും ചെയ്തിരുന്നു. അവസാന നിമിഷം വരെ നിരപരാധിയാണെന്ന് പ്രതി വാദിച്ചിരുന്നു. മെയ് 16 ന് ഗവർണർ അപ്പീൽ തള്ളിയതോടെ വധശിക്ഷ നടപ്പാക്കുകയായിരുന്നു,വൈകിട്ട് 6.12 ന് വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു 23 മിനിട്ടിനുള്ളിൽ മരണം സ്ഥിരീകരിച്ചു.ഹൂസ്റ്റൺ ഹരികെയ്ൻ ഹാർവി ഉണ്ടായതിനെ തുടർന്നായിരുന്നു ആദ്യ വധശിക്ഷ തിയ്യതി മാറ്റിയത്. പ്രതിയുടെ അറ്റോർണിമാർ വധശിക്ഷ മാറ്റിവെക്ക
ഹണ്ട്സ് വില്ല: നാല് തവണ വധശിക്ഷ മാറ്റിവെച്ച വാൻ കാസ്റ്റിലൊയുടെ (37) വധ ശിക്ഷ മെയ് 16 ബുധനാഴ്ച ടെക്സസ്സിലെ ഹണ്ട്സ് വില്ല ജയിലിൽ നടപ്പാക്കി.ഈ വർഷത്തെ അമേരിക്കയിലെ പതിനൊന്നാമത്തേയും ടെക്സസ്സിലെ ആറാമത്തേയും വധശിക്ഷയായിരുന്നു ഇന്ന് നടപ്പാക്കിയത്.
2003 ൽ സാനന്റോണിയായിൽ ടോമി ഗാർസിയാ എന്ന യുവാവിനെ പ്രതി ഉൾപ്പെടെ നാല് പേർ ചേർന്ന് കവർച്ച ചെയ്യുന്നതിനിടയിൽ ഓടി രക്ഷപ്പെടുവാൻ ശ്രമിച്ച ടോമിയെ വാൻ കാസ്റ്റിലോ വെടി വെച്ച് കൊന്നു എന്നതായിരുന്നു കേസ്സ്. 2005ൽ വാനിനെ കൊലശിക്ഷക്ക് വിധിക്കുകയും ഒരു യുവതി ഉൾപ്പെടെ മറ്റ് മൂന്ന് പേർക്ക് ചെറിയ ശിക്ഷകൾ ലഭിക്കുകയും ചെയ്തിരുന്നു.
അവസാന നിമിഷം വരെ നിരപരാധിയാണെന്ന് പ്രതി വാദിച്ചിരുന്നു. മെയ് 16 ന് ഗവർണർ അപ്പീൽ തള്ളിയതോടെ വധശിക്ഷ നടപ്പാക്കുകയായിരുന്നു,വൈകിട്ട് 6.12 ന് വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു 23 മിനിട്ടിനുള്ളിൽ മരണം സ്ഥിരീകരിച്ചു.ഹൂസ്റ്റൺ ഹരികെയ്ൻ ഹാർവി ഉണ്ടായതിനെ തുടർന്നായിരുന്നു ആദ്യ വധശിക്ഷ തിയ്യതി മാറ്റിയത്.
പ്രതിയുടെ അറ്റോർണിമാർ വധശിക്ഷ മാറ്റിവെക്കണമെന്നും, പ്രതി നിരപരാധിയാണെന്നും വാദിച്ചുവെങ്കിലും, തെളിവുകളും ദൃക്ഷാക്ഷികളും വാനിനെതിരായിരുന്നു. മറു കരയിൽ വീണ്ടും കാണാം എന്നതായിരുന്നു പ്രതിയുടെ അവസാന മൊഴി.