ഹണ്ട്സ് വില്ല: ടെക്സസ്സ് സംസ്ഥാനത്തെ ഈ വർഷത്തെ നാലാമത്തേതും,അമേരിക്കയിലെ ഏഴാമത്തേതുമായ വധശിക്ഷ ഇന്ന് (മാർച്ച് 27 ചൊവ്വ) ഹണ്ട്സ്‌വില്ല ജയിലിൽ നടപ്പാക്കി.2005 ൽ സാൻ അന്റോണിയായിൽ നിന്നുള്ള റൊസൻണ്ടൊ റോഡ്രിഗസ്സ് (38)പത്ത് ആഴ്ച ഗർഭിണിയായ സമ്മർ ബാൾഡ്വിനെ (29) ക്രൂരമായികൊലപ്പെടുത്തി നഗ്ന ശരീരം സ്യൂട്ട്കേസ്സിലാക്കി ട്രാഷൽ നിക്ഷേപിച്ചകേസ്സിലാണ് വധശിക്ഷ ലഭിച്ചത്. അമ്പതിൽപരം മുറിവുകൾ സമ്മറിന്റെ മൃതശരീരത്തിൽ കണ്ടെത്തിയിരുന്നു.

കേസ്സിന്റെ വിചാരണ സമയത്ത് ലബക്കിൽ നിന്നുള്ള 16 വയസ്സുകാരിയെ ഇതേരീതിയിൽ കൊലപ്പെടുത്തിയതായി പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.വധശിക്ഷ ഒഴിവാക്കണമെന്ന പ്രതിയുടെ അപ്പീൽ സുപ്രീം കോടതി തള്ളി മുപ്പത്മിനിട്ടിനകം വധശിക്ഷ നടപ്പാക്കി.

മാർച്ച് 26 തിങ്കളാഴ്ച 38ാമത് ജന്മദിനമായിരുന്നു പ്രതിയുടേത്.കൊലചെയ്യപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങൾ വധശിക്ഷ നടപ്പാക്കുന്നത്കാണാൻ ജയിലിൽ എത്തിയിരുന്ന ഇവരോട് മാപ്പപേക്ഷ നടത്താൻ പോലും പ്രതിതയ്യാറായില്ല.ടെക്സസ്സ് സംസ്ഥാനത്തിന് എന്റെ ശരീരം മാത്രമേ ലഭിക്കുകയുള്ളൂവെന്ന്,എന്റെ ആത്മാവ് ലഭിക്കുകയുല്ലെന്നും, ടെക്സസ്സിലെ ജനങ്ങൾ വധശിക്ഷനിർത്തലാക്കുന്നതിന് സമ്മർദ്ധം ചെലുത്തുവാൻ വ്യവസായങ്ങൾബഹിഷ്‌കരിക്കണമെന്നാണ് പ്രതി അവസാനം നടത്തിയ പ്രസ്താവനയിൽആവശ്യപ്പെട്ടു.വൈകിട്ട് 6.24ന് വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ച് 22 മിനിട്ടിന്‌ശേഷം മരണം സ്ഥിരീകരിച്ചു.

മനുഷ്യരെ കൊല്ലുന്നതിൽ പ്രതി ആനന്ദം കണ്ടെത്തിയിരുന്നതായി ലബക്ക്കൗണ്ടി ജില്ലാ അറ്റോർണി മാറ്റ് പവൽ പറഞ്ഞു