ഓസ്റ്റിൻ: അമേരിക്കൻ വിദ്യാലയങ്ങളിൽ വെടിവെപ്പ് സംഭവങ്ങൾവർദ്ധിച്ച് വരുന്ന പശ്ചാത്തലത്തിൽ കർശന ഗൺ നിയന്ത്രണ നിയമങ്ങൾകൊണ്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ടെക്സസ് ഗവർണർഗ്രേഗ് ഏബട്ട് പറഞ്ഞു.

ഹൂസ്റ്റൺ സാന്റാ ഫി ഹൈസ്‌കൂളിൽ നടന്ന ദുഃഖകരമായ സംഭവത്തിൽ ഉൽകണ്ഠ രേഖപ്പെടുത്തുന്നതായും, ഇത്തരം സംഭവങ്ങൾആവർത്തിക്ക പ്പെടാതിരിക്കുന്നതിന് പ്രാർത്ഥന മാത്രം പോരെന്നും കർമ്മപരിപാടികൾക്ക് രൂപം നൽകണമെന്നും ഗവർണർ നടത്തിയ പത്ര
സമ്മേളനത്തിൽ വ്യക്തമാക്കി. 1961 ന് ശേഷം സംസ്ഥാനത്തു നടന്ന ഏറ്റവും
വലിയ സ്‌കൂൾ വെടിവെപ്പാണെന്നും ഗവർണർ പറഞ്ഞു.

നിയമ സഭാ സമാജികർ, വിദ്യാഭ്യാസ പ്രവർത്തകർ നിയമ പാലകർ, സാമൂഹ്യപ്രവർത്തകർ, ര്ക്ഷാ കർത്താക്കൾ എന്നിവരെ ഒരു മേശക്ക് ചുറ്റുംഇരുത്തി ചർച്ച ചെയ്ത് ഫല ഫ്രദമായ തീരുമാനങ്ങൾ കൈകൊള്ളുമെന്ന്ഗവർണർ ഉറപ്പ് നൽകി.ഗൺ വാങ്ങുന്നവരുടെ മുൻ കാല ചരിത്രം മാനസികനില, എന്നിവ കർശന പരിശോധനക്ക് വിധേയമാക്കിയതിന് ശേഷം മാത്രമേ ഗൺ നൽകാനാവൂ എന്ന് വ്യക്തമായ നിർദ്ദേശനം നൽകിയിട്ടുണ്ടെന്നും, ഈനിർദ്ദേശങ്ങളിൽ പ്രവർത്തികമാക്കുന്നതിനിടയിൽ നടന്ന സ്‌കൂൾവെടിവെപ്പ് തീർത്തും വേദനാ ജനകമാണെന്നും ഗവർണർ പറഞ്ഞു.

സംസ്ഥാന ദുഃഖാചരണത്തിന്റെ ഭാഗമായി പതാക താഴ്‌ത്തികെട്ടാൻ ഗവർണർഉത്തരവിട്ടു .മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുന്നതിന്എല്ലാവരുടേയും പ്രാർത്ഥനയും ഗവർണർ അഭ്യർത്ഥിച്ചു.