ഒസ്റ്റിൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നിയമ നടപടികൾസ്വീകരിക്കു ന്നതിനുള്ള ബില്ലിൽ ടെക്‌സസ്സ് ഗവർണർ ഗ്രേഗ് ഏബറ്റ്ഒപ്പ് വെച്ചു.'ടെക്‌സസ്സിലെ ജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കണം' മെയ് 7ഞായറാഴ്ച ബില്ലിൽ ഒപ്പിട്ടതിന് ശേഷം പുറപ്പെടുവിച്ച പ്രസ്ഥാവനയിൽഗവർണർ പറഞ്ഞു.അഭയാർത്ഥികളുടെ പറുദീശയാക്കി മാറ്റാൻ ടെക്‌സസ്സിലെഒരു നഗരത്തേയും ഇനി അനുവദിക്കുകയില്ല.

നിയമ പാലകരും പ്രാദേശിക നേതാക്കന്മാരും ഫെഡറൽ ഇമ്മിഗ്രേഷൻ ഓഫീസർ ഓഫീസർമാരുടെ ആജ്ഞകൾ അനുസരിക്കുവാൻ ബാധ്യസ്ഥരാകണം. ഇത്‌ലംഘിക്കുന്നവർക്ക് ജയിൽ ശിക്ഷയും, 4000 ഡോളർ വരെ പിഴയും നൽകേണ്ടിവരുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകി.ട്രാഫിക് സ്റ്റോപ്പിൽ പൊലീസ്ഓഫീസേഴ്‌സിന് ആരേയും തടഞ്ഞു നിർത്തി ഇമ്മിഗ്രേഷൻ രേഖകൾആവശ്യപ്പെടാൻ അനുമതി നൽകുന്ന പ്രത്യേക വകുപ്പ് കൂടി പുതിയതായിനിലവിൽ വന്ന ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇമ്മിഗ്രേഷൻ ആക്ടിവിസ്റ്റ് ഈ നിയമത്തിനെതിരെ ശക്തമായി രംഗത്തെത്തി. ഭരണഘടനാ വിരുദ്ധമായ നിയമങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കു ന്നതെന്നാണ് ഇവരുടെ വാദഗതി. റിപ്പബ്ലിക്കൻ ആധിപത്യമുള്ള നിയമസഭാ സമാജികർ ഈ മാസമാദ്യം ബില്ലിന് അനുമതിനൽകിയിരുന്നു.