- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസിൽ വാഹനമോടിക്കുമ്പോൾ ടെക്സ്റ്റിങ് നിരോധനം; ഉത്തരവിൽ ഗവർണ്ണർ ഒപ്പുവെച്ചു; നിയമം സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
ഓസ്റ്റിൽ: ഒരു ദശകത്തോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്ക് വിരാമമിട്ട് ടെക്‌സസ്സ് സംസ്ഥാനത്ത് പൂർണ്ണമായും വാഹനം ഓടിക്കുമ്പോൾടെക്സ്റ്റിങ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ ഗവർണർ ഗ്രേഗ്ഏമ്പിട്ട് ജുൺ 5 ചൊവ്വാഴ്ച ഒപ്പിട്ടു.സെപ്റ്റംബർ ഒന്ന് മുതൽ നിയമംകർശനമായി നടപ്പാക്കും. 99 ഡോളറാണ് നിയമം ആദ്യമായി ലംഘിക്കുന്നവർക്ക് ഫൈൻ നൽകേണ്ടിവരിക. തുടർന്നും പിടിക്കപ്പെട്ടാൻ 200 ഡോളർ പിഴഅടയ്‌ക്കേണ്ടിവരും.ടെക്‌സസ്സിലെ ചില സിറ്റികളിൽ ഇതിനകം തന്നെ ഡ്രൈവ്‌ചെയ്യുമ്പോൾ ടെക്സ്റ്റിങ് നിരോധിച്ചിരുന്നുവെങ്കിലും സംസ്ഥാന വ്യാപകമായി നിരോധനം ഏർപ്പെടുത്തുന്നത് ആദ്യമായാണ്.2011 ൽ നിരോധനഉത്തരവ് നിയമസഭ പാസ്സാക്കിയെങ്കിലും അന്നുണ്ടായിരുന്ന ഗവർണർറിക്ക്‌പെരി നിയമം വീറ്റോ ചെയ്തിരുന്നു. കഴിഞ്ഞ മാർച്ചിൽ ചർച്ച് ബസ്സിൽ ട്രക്ക് ഇടിച്ചതിനെ തുടർന്ന് 13പേർ മരിച്ചതോടെ, നിയമം എത്രയും വേഗം നടപ്പാക്കണമെന്ന ആവശ്യം വർധിച്ചുവരികയായിരുന്നു. പിക്കപ്പ് ഡ്രൈവർ ടെക്സ്റ്റിങ് നടത്തുന്നതിനിടെയാണ്അശ്രദ്ധ മൂലം അപകടം ഉണ്ടായത്. പുതിയ നിയമത്തെ ഭൂരിഭാഗം ജനങ്ങളുംപിന്
ഓസ്റ്റിൽ: ഒരു ദശകത്തോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്ക് വിരാമമിട്ട് ടെക്‌സസ്സ് സംസ്ഥാനത്ത് പൂർണ്ണമായും വാഹനം ഓടിക്കുമ്പോൾടെക്സ്റ്റിങ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ ഗവർണർ ഗ്രേഗ്ഏമ്പിട്ട് ജുൺ 5 ചൊവ്വാഴ്ച ഒപ്പിട്ടു.സെപ്റ്റംബർ ഒന്ന് മുതൽ നിയമംകർശനമായി നടപ്പാക്കും. 99 ഡോളറാണ് നിയമം ആദ്യമായി ലംഘിക്കുന്നവർക്ക് ഫൈൻ നൽകേണ്ടിവരിക.
തുടർന്നും പിടിക്കപ്പെട്ടാൻ 200 ഡോളർ പിഴഅടയ്‌ക്കേണ്ടിവരും.ടെക്‌സസ്സിലെ ചില സിറ്റികളിൽ ഇതിനകം തന്നെ ഡ്രൈവ്‌ചെയ്യുമ്പോൾ ടെക്സ്റ്റിങ് നിരോധിച്ചിരുന്നുവെങ്കിലും സംസ്ഥാന വ്യാപകമായി നിരോധനം ഏർപ്പെടുത്തുന്നത് ആദ്യമായാണ്.2011 ൽ നിരോധനഉത്തരവ് നിയമസഭ പാസ്സാക്കിയെങ്കിലും അന്നുണ്ടായിരുന്ന ഗവർണർറിക്ക്‌പെരി നിയമം വീറ്റോ ചെയ്തിരുന്നു.
കഴിഞ്ഞ മാർച്ചിൽ ചർച്ച് ബസ്സിൽ ട്രക്ക് ഇടിച്ചതിനെ തുടർന്ന് 13പേർ മരിച്ചതോടെ, നിയമം എത്രയും വേഗം നടപ്പാക്കണമെന്ന ആവശ്യം വർധിച്ചുവരികയായിരുന്നു. പിക്കപ്പ് ഡ്രൈവർ ടെക്സ്റ്റിങ് നടത്തുന്നതിനിടെയാണ്അശ്രദ്ധ മൂലം അപകടം ഉണ്ടായത്. പുതിയ നിയമത്തെ ഭൂരിഭാഗം ജനങ്ങളുംപിന്തുണച്ചപ്പോൾ. ഒറ്റപ്പെട്ട എതിർപ്പുകളും ഉയർന്നിട്ടുണ്ട്.