ഹൂസ്റ്റൺ: മദ്യപിച്ചു വാഹനം ഓടിക്കുകയും റെഡ് ലൈറ്റ് മറികടന്ന് മറ്റൊരുവാഹനത്തിൽ ഇടിച്ചു മൂന്നുപേർ മരികുകയും ചെയ്ത സംഭവത്തിൽടെക്സസിൽ നിന്നുള്ള ജെർമി പോളിനെ 50 വർഷത്തെ തടവ് ശിക്ഷക്കു കോടതിവിധിച്ചു.

നാലു ദിവസം നീണ്ട വിചാരണയ്ക്കൊടുവിൽ ഫെബ്രുവരി 1 നാണ് ജൂറിപ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. മദ്യപിച്ചു വാഹനംഓടിച്ചതിന് പ്രതിയുടെ പേരിൽ മൂന്നു കേസുകൾ നിലവിലിരിക്കെയാണ് പുതിയഅപകടം ഉണ്ടാക്കിയതെന്ന് ഹാരിസ് കൗണ്ടി അറ്റോർണി ഓഫിസ് അറിയിച്ചു.

2016 ലാണ് സംഭവം 106 മൈൽ വേഗതയിൽ ഓടിച്ച പിക്കപ്പ് വാഹനം റെഡ് ലൈറ്റ്മറികടന്ന് മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽകാറിലുണ്ടായിരുന്ന മാതാപിതാക്കളും 18 വയസ്സുള്ള മകനും തൽക്ഷണംകൊല്ലപ്പെട്ടു. മകൻ റമിറസ് ഹൈസ്‌കൂൾ ഗ്രാജുവേഷൻ കഴിഞ്ഞുമാതാപിതാക്കളോടൊപ്പം വീട്ടിലേക്കു വരുന്ന വഴിയാണ് അപകടം ഉണ്ടായത്. ലീഗൽലിമിറ്റിനേക്കാൾ മൂന്നിരട്ടി ആൽക്കഹോൾ പ്രതിയിൽകണ്ടെത്തിയിരുന്നു. വാഹനാപകടത്തിൽ ഇത്രയും വലിയ ശിക്ഷ നൽകുന്നതു വളരെഅപൂർവ്വമാണ്.