ഡാളസ്സ്: ഹൂസ്റ്റണിൽ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേ,ംചുവന്ന ഹോണ്ട എക്കോർഡിൽ രക്ഷപ്പെട്ട പ്രതിയെ ഇരുന്നൂറ് മൈൽ അകലെഡാളസ്സിൽ വെച്ച് ഡിസംബർ 10 ന് പിടികൂടിയതായി തിങ്കളാഴ്ച പൊലീസ്അധികൃതർ സ്ഥിരീകരിച്ചു.

പ്രതി എന്ന് സംശയിക്കുന്ന ജെഫ്‌റി നോബിൾ (35) ആണ് ഡാളസ് പൊലീസ്കസ്റ്റഡിയിലായ തെന്ന് ഹാരിസ് കൗണ്ടി ഷെറിഫ് ഓഫീസ് പറഞ്ഞു.നോർത്ത്വെസ്റ്റ് ഹൂസ്റ്റണിലാണ് വെള്ളിയാഴ്ച വൈകിട്ട് തലക്കും കഴുത്തിനുംവെടിയേറ്റ നിലയിൽ റോബർട്ട് (67), ജെസ്സിക്ക (22), ജോർട്ടൻ (25)എന്നിവരുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. നാല് പേരാണ് വീട്ടിലുണ്ടായിരുന്നതെന്നും, എന്നാൽ ഒരു സ്ത്രീ വെടിയേൽക്കാതെരക്ഷപ്പെട്ടു പുറത്ത് ചാടിയ ശേഷം പൊലീസിൽ നൽകിയ വിവരമനുസരിച്ചാണ്പ്രതിയെന്ന് സംശയിക്കുന്ന ജെഫ്രിക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചത്. അറസ്റ്റിലായ പ്രതിയെ ഞായറാഴ്ച വൈകിട്ട് ഡാളസ് കൗണ്ടിജയിലിലെത്തിച്ചു.

മരിച്ച റോബർട്ടിന്റെ മകളായിരിക്കാം ഡെസ്സിക്കയെന്നും, എന്നാൽജോർദനുമായുള്ള ബന്ധം വെളിപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചു. പ്രതിയെചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ എന്നും പൊലീസ്അറിയിച്ചു.