ഗാൽവസ്റ്റൺ (ഹൂസ്റ്റൺ): ഗാൽവസ്റ്റൺ ക്രിസ്റ്റൽ ബീച്ചിൽവെള്ളത്തിലിറങ്ങി കളിച്ചു കൊണ്ടിരുന്ന നാല് വയസ്സുള്ള മകനെ കൂറ്റൻതിരമാലകൾ കടലിലേക്ക് വലിച്ചെടുക്കുന്നത് കണ്ട് രക്ഷിക്കാൻ കടലിൽചാടിയ മാതാവ് മരണത്തിന് കീഴടങ്ങി.

തിങ്കളാഴ്ചയായിരുന്നു സംഭവം. ബ്രാണ്ടി മോസ്ലിയും മകനും കൂടെ ബീച്ചിൽഎത്തിയതായിരുന്നു. പെട്ടന്ന് ഉയർന്നു വന്ന തിരമാലകളിൽ പെട്ടു. മകൻകടലിലേക്ക് നീന്തുന്നത് അമ്മയുടെ ശ്രദ്ധയിൽ പെട്ടു. പിന്നീട് ഒന്നുംആലോചിച്ചില്ല. കടലിലേക്ക് തിരമാലകളെ വയഞ്ഞുമാറ്റി മകനെ അതിൽ നിന്നുംരക്ഷിച്ചു. കരക്കടുക്കുന്നതിന് മുമ്പ് മറ്റൊരു തിരമാല മാതാവിനെതട്ടിയെടുത്തു. രക്ഷാ പ്രവർത്തകർ എത്തുന്നതിന് മുമ്പേ ആഴ കടലിലേക്ക്നീന്തിയ മാതാവിന്റെ മൃതദേഹം ചൊവ്വാഴ്ചയായിരുന്നു കോസ്റ്റ് ഗാർഡ്കണ്ടെടുത്തത്.

ടെക്സസ്സിലെ പാലസ്റ്റയിനിൽ സ്വന്തമായി ഉഴിച്ചിൽ കേന്ദ്രംനടത്തിവരികയായിരുന്നു മരണമടഞ്ഞ മോസ്ലി. ഗാൽവസ്റ്റൺ കൗണ്ടി ഷെറിഫാണ്‌വിവരം മാധ്യമങ്ങൾക്ക് നൽകിയത്