ഡാലസ് : ടെക്സസിൽ മാർച്ച് ആറിന് നടക്കുന്ന പ്രൈമറിതിരഞ്ഞെടുപ്പുകളിൽ വോട്ടർ രജിസ്റ്റ്രേഷനുള്ള അവസാന തീയതി തിങ്കളാഴ്ച അവസാനിക്കും.അമേരിക്കയിലെ സംസ്ഥാനങ്ങളിൽ ടെക്സസിലെ വോട്ടർമാരാണ് ആദ്യം പ്രൈമറിതിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്തുക.

യുഎസ് ഹൗസ്, ഗവർണേഴ്സ് ഓഫിസ്, ടെക്സസ് ഹൗസ് ആൻഡ് സെനറ്റ്, ലോക്കൽബോഡികൾ, ജുഡിഷ്യൽ എന്നിവയിലേക്കുള്ള പ്രൈമറി തിരഞ്ഞെടുപ്പുകളിൽ15.2 മില്യൺ ടെക്സസ് വോട്ടർമാരാണ് ഇതുവരെ രജിസ്റ്റ്രർചെയ്തിട്ടുള്ളത്

അമേരിക്കൻ പൗരന്മാർക്കും തിരഞ്ഞെടുപ്പു നടക്കുന്ന ദിവസം 18 വയസ്സ്ഉള്ളവർക്കുമാണ് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അവകാശം.വോട്ടർരജിസ്റ്റ്രേഷൻ അപേക്ഷകൾ, ഓൺലൈനിലും, സിറ്റി ഹാൾ, ലൈബ്രറികൾ,പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിൽ ലഭ്യമാണ്.

ഇതുവരേയും രജിസ്റ്റ്രർ ചെയ്യാത്തവർ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗപ്പെടു ത്തുന്നതിന് രജിസ്റ്റ്രർ ചെയ്യണമെന്ന് ടെക്സസ് സെക്രട്ടറിഓഫ് സ്റ്റേറ്റ് റൊണാൾഡൊ പബ്ലൊസ് അറിയിച്ചു.