ടെക്‌സസ്: പ്രിൻസിപ്പാൾ സ്ഥാനത്ത് നിന്നുള്ള രാജിക്കത്ത് വിദ്യാഭ്യാസജില്ലാ സൂപ്രണ്ടിന് കൈമാറിയതിന് ശേഷം നിമിഷങ്ങൾക്കകം പാർക്കിങ്ങ് ലോട്ടിൽ എത്തി ട്രക്കിലിരുന്ന് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തസംഭവം ടെക്‌സസ്സിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു.

കിർബിൻ വില്ല ഹൈസ്‌ക്കൂൾ പ്രിൻസിപ്പാൾ ഡെന്നിസ് റീവിസാണ് (45)മെയ് 23 ചൊവ്വാഴ്ച വൈകിട്ട് കാറിലിരുന്ന് ആത്മഹത്യ ചെയ്തത്.കഴിഞ്ഞവെള്ളിയാഴ്ചയാണ് വേനലവധിക്ക് സ്‌കൂൾ അടച്ചത്.നാല് മണിക്ക് രാജികത്ത്സമർപ്പിച്ച് പാർക്കിന്ന് ലോട്ടിൽ തിരിച്ചെത്തി ട്രക്കിൽഎൻജിൻ സ്റ്റാർട്ട ചെയ്ത് റിവേഴ്‌സ് ഗിയറിൽ ഇട്ടതിന് ശേഷമാണ് സ്വയംവെടിവെച്ചത്.

പൊലീസ് എത്തുമ്പോൾ ബ്രേക്കിൽ കാലമർത്തി വെടിയേറ്റ് മരിച്ച്കിടക്കുന്ന ഡെന്നിസ്സിനെയാണ് കണ്ടത്.ഒരു പ്രിൻസിപ്പാൾമാത്രമായിരുന്നില്ല ഡെന്നിസ്, വിദ്യാർത്ഥികളുടെ ഉറ്റ സുഹൃത്തും, ചിയർലീഡറും, സ്‌കൂളിന്റെ നട്ടെല്ലുമായിരുന്നുവന്നാണ് സഹപ്രവർത്തകരും
വിദ്യാർത്ഥികളും ഒരു പോലെ അഭിപ്രായപ്പെട്ടത്. ഭാര്യയും രണ്ട്കുട്ടികളും ഉൾപ്പെടുന്നതാണ് കുടുംബം. ആത്മഹത്യ കുറിപ്പൊന്നുംകണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.

സ്‌നേഹ നിധിയായ ഒരു പിതാവിനെ, നല്ലൊരു അദ്ധ്യാപകനെയാണ്നഷ്ടപ്പെട്ടിരിക്കുന്ന തെന്ന് സ്‌കൂൾ അധികൃതരുടെ അനുശോചന സന്ദേശത്തിൽപറയുന്നു. മരണത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.