- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസിൽ അടുത്തടുത്ത ദിവസങ്ങളിലായി രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കി
ഹണ്ട്സ് വില്ല : അടുത്തടുത്ത രണ്ടു ദിവസങ്ങളിൽ രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കി ടെക്സസ് സംസ്ഥാനം. ക്രിസ്റ്റിന മ്യൂസ് (20) എന്ന യുവതിയെ കൊലപ്പെടുത്തി മൃതശരീരം വലിയൊരു ബാരലിലാക്കി സിമന്റും കുമ്മായവും നിറച്ച് സമീപത്തുള്ള വെള്ളത്തിൽ നിക്ഷേപിച്ച കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ട്രോയ് ക്ലാർക്കിന്റെ (51) വധശിക്ഷ സെപ്റ്റംബർ 26 നു നടപ്പാക്കി. 1998 ലായിരുന്നു കൊലപാതകം നടന്നത്. വിഷ മിശ്രിതം സിരകളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പു നടത്തിയ പ്രസ്താവനയിൽ ക്രിസ്റ്റിനയെ കൊലപ്പെടുത്തിയത് താനല്ലെന്നു ക്ലാർക്ക് ആവർത്തിച്ചു പറഞ്ഞു. റമിശലഹ ടെക്സസിൽ നിന്നുള്ള മാർക്വിറ്റ് ജോർജ് (32)നെ ട്രക്ക് ഇടിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റത്തിനാണു ഡാനിയേൽ എക്കർ സെപ്റ്റംബർ 27നു വധശിക്ഷ ഏറ്റുവാങ്ങിയത്. ട്രക്ക് ഓടിച്ചു കയറ്റി കൊലപ്പെടുത്തിയതല്ലെന്നും ട്രക്കിൽ നിന്നും ചാടിയപ്പോൾ ഉണ്ടായ മുറിവുകളാണു മരണകാരണമെന്നും ഡാനിയേൽ വാദിച്ചുവെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. രണ്ടു പേരുടേയും അപ്പീൽ സുപ്രീം കോടതി തള്ളിയ ഉടനെ വധശിക്ഷ നടപ്പാക്
ഹണ്ട്സ് വില്ല : അടുത്തടുത്ത രണ്ടു ദിവസങ്ങളിൽ രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കി ടെക്സസ് സംസ്ഥാനം. ക്രിസ്റ്റിന മ്യൂസ് (20) എന്ന യുവതിയെ കൊലപ്പെടുത്തി മൃതശരീരം വലിയൊരു ബാരലിലാക്കി സിമന്റും കുമ്മായവും നിറച്ച് സമീപത്തുള്ള വെള്ളത്തിൽ നിക്ഷേപിച്ച കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ട്രോയ് ക്ലാർക്കിന്റെ (51) വധശിക്ഷ സെപ്റ്റംബർ 26 നു നടപ്പാക്കി.
1998 ലായിരുന്നു കൊലപാതകം നടന്നത്. വിഷ മിശ്രിതം സിരകളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പു നടത്തിയ പ്രസ്താവനയിൽ ക്രിസ്റ്റിനയെ കൊലപ്പെടുത്തിയത് താനല്ലെന്നു ക്ലാർക്ക് ആവർത്തിച്ചു പറഞ്ഞു.
റമിശലഹ
ടെക്സസിൽ നിന്നുള്ള മാർക്വിറ്റ് ജോർജ് (32)നെ ട്രക്ക് ഇടിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റത്തിനാണു ഡാനിയേൽ എക്കർ സെപ്റ്റംബർ 27നു വധശിക്ഷ ഏറ്റുവാങ്ങിയത്. ട്രക്ക് ഓടിച്ചു കയറ്റി കൊലപ്പെടുത്തിയതല്ലെന്നും ട്രക്കിൽ നിന്നും ചാടിയപ്പോൾ ഉണ്ടായ മുറിവുകളാണു മരണകാരണമെന്നും ഡാനിയേൽ വാദിച്ചുവെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. രണ്ടു പേരുടേയും അപ്പീൽ സുപ്രീം കോടതി തള്ളിയ ഉടനെ വധശിക്ഷ നടപ്പാക്കുകയായിരുന്നു. 2000 ത്തിലായിരുന്നു സംഭവം.
അമേരിക്കയിൽ ഈവർഷം ഇതുവരെ 18 വധശിക്ഷകളാണു നടപ്പാക്കിയത്. ഇതിൽ പത്തും ടെക്സസിൽ നിന്നാണ്.