ഓസ്റ്റിൻ: ടെക്‌സസ്സ് സംസ്ഥാനത്തെ നികുതിദായകരുടെ പണം ഇനി മുതൽവാർഷിക വാഹന സുരക്ഷാ പരിശോധനക്ക് ചെലവാക്കുന്നത് ഒഴിവാക്കണമെന്ന്‌ടെക്‌സസ്സ് സെനറ്റ്തീ രുമാനിച്ചു. മെയ് 4 വ്യാഴം നടന്ന വോട്ടെടുപ്പിൽ 27സെനറ്റംഗങ്ങൾ തീരുമാനത്തിന് അനുകൂലമായി വോട്ട് ചെയ്‌പ്പോൾ 4 പേരാണ്എതിർത്ത് വോട്ട് രേഖപ്പെടുത്തിയത്.

130 മില്യൺ ഡോളറാണ് ടാക്‌സ് പേയേഴ്‌സിന്റെ പോക്കറ്റിൽ നിന്നും ഓരോവർഷവും ഈ ആവശ്യത്തിനു വേണ്ടി ചിലവഴിക്കേണ്ടി വരുന്നത്. സുരക്ഷാ പരിശോദനകൊണ്ട് വലിയ പ്രയോജനമൊന്നും ഇല്ലെന്ന് ബില്ലിന്റെ അവതാരകനായ ഡാളസ്സിൽനിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ഡോൺ ഹഫിൻസ് പറഞ്ഞു.

1951 ലാണ് ടെക്‌സസ്സിൽ ഈ നിയമം നിലവിൽ വന്നത്. 2018 മാർച്ച് മുതൽപുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന ഡോൺപറഞ്ഞു. ടെക്‌സസ്സ് ഉൾപ്പെടെ 15 സംസ്ഥാനങ്ങളിൽ മാത്രമാണ് സുര്കഷാപരിശോധന നിലവിലുള്ളത്.2014- 2015 ൽ നടന്ന വാഹന സുരക്ഷാ പരിശോദനയിൽ500000 ത്തോളം വാഹനങ്ങളാണ് പരാജയപ്പെട്ടത്.

ഈ നിയമം നിലവിൽ വരുന്നതോടെ അപകടകരമായ ആയിരക്കണക്കിന് വാഹനങ്ങൾ റോഡിലിറങ്ങുമെന്നാണ് ഈ ബില്ലിനെ എതിർത്ത് വോട്ട് ചെയ്ത ബ്രൗൺസ്‌വില്ലയിൽ നിന്നുള്ള ഡമോക്രാറ്റിക് സെനറ്റർ എഡിലൂസിയോഭയപ്പെടുന്നത്.കമ്മേഴ്‌സ്യൽ വാഹനങ്ങളുടെ പുക പരിശോധന ഹൂസ്റ്റൺഉൾപ്പെടെയുള്ള കൗണ്ടികളിൽ അണ്ടായിരിക്കുമെന്ന് ബില്ലിൽ പറയുന്നു