സാൻആന്റോണിയൊ: സാൻ അന്റോണിയായിൽ നിന്നും 40 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ഫസ്റ്റ് സാപ്റ്റിസ്റ്റ് ചർച്ചിൽ ആരാധ നടക്കുന്നതിനിടെ അക്രമി നടത്തിയ വെടിവെപ്പിൽ 26 നിരപരാധികൾ കൊല്ലപ്പെട്ട സംഭവത്തെ പൈശാചിക പ്രവർത്തിയെന്നാണ് ടെക്സസ് ഗവർണ്ണർ സ്റ്റോക്കി ഡെയിലിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിശേഷിപ്പിച്ചത്.

കൊല്ലപ്പെട്ടവരുടേയും, പരിക്കേറ്റവരുടേയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും, അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി ഗവർണ്ണർ പറഞ്ഞു. രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നിയമപാലകരെ ഗവർണർ അഭിനന്ദിച്ചു.

ഏഷ്യയിൽ സന്ദർശനം നടത്തികൊണ്ടിരിക്കുന്ന പ്രസിഡന്റ് ട്രമ്പ് ആരാധനാലായത്തിൽ നടന്ന വെടിവെപ്പിനെ അപലപിക്കുകയും, ഇത്തരം സംഭവങ്ങൾ അമേരിക്കയുടെ മണ്ണിൽ ആവർത്തിക്കാതിരിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കുമെന്നറിയിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ ചർച്ച പാസ്റ്ററുടെ മകൾ അനബെല്ലിയും (14) ഉൾപ്പെട്ടിരുന്നതായി കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു. പാസ്റ്ററും ഭാര്യയും പുറത്തു സന്ദർശനത്തിലായിരുന്നു.

യു.എസ്. എയർഫോഴ്സിൽ 2010 മുതൽ 2014 വരെ ഉണ്ടായിരുന്ന ഡെവിൻ കെല്ലിയാണ്(26) ആരാധനാലയത്തിൽ വെടിവെപ്പു നടത്തിയതെന്നും, തുടർന്ന് പ്രതി വാഹനത്തിൽ കയറി രക്ഷപ്പെടുവാൻ ശ്രമിച്ച വാഹനത്തെ പിന്തുടർന്ന പൊലീസ് സ്വന്തം വാഹനത്തിൽ ഡെവിൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഭാര്യയേയും, മകളേയും അക്രമിച്ച കേസ്സിൽ കെല്ലി 2012 ൽ കോടതി വിചാരണ നേരിട്ടിരുന്നു.

അമേരിക്കയിൽ ചർച്ച് വെടിവെപ്പിൽ ഒരേ സമയം ഇത്രയും പേർ കൊല്ലപ്പെടുന്നത് ആദ്യമായാണ്.