- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സാസ് യൂണിവേഴ്‌സിറ്റി ഫീസ് വർധിപ്പിച്ചു; 6.2 ശതമാനം വർധനയ്ക്ക് ബോർഡ് അംഗീകാരം
ഓസ്റ്റിൻ: ടെക്‌സസ് യൂണിവേഴ്‌സിറ്റി സിസ്റ്റത്തിനകത്തുള്ള 14 യൂണിവേഴ്‌സിറ്റികളിൽ ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നതിനു ചേർന്ന അധികൃതരുടെ ബോർഡ് യോഗം തീരുമാനിച്ചു. ഫീസ് വർധന പ്രാബല്യത്തിൽ വരുന്നതോടെ ഓരോ സെമസ്റ്ററിനും വിദ്യാർത്ഥികൾക്ക് 152 ഡോളർ അധികം അടയ്‌ക്കേണ്ടതായി വരും.ടയ്‌ലർ ഹെൽത്ത് ആൻഡ് സയൻസ് കാമ്പസ് ഒഴികെയുള്ള എല്ലാ യൂണിവേഴ്സിറ്
ഓസ്റ്റിൻ: ടെക്‌സസ് യൂണിവേഴ്‌സിറ്റി സിസ്റ്റത്തിനകത്തുള്ള 14 യൂണിവേഴ്‌സിറ്റികളിൽ ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നതിനു ചേർന്ന അധികൃതരുടെ ബോർഡ് യോഗം തീരുമാനിച്ചു. ഫീസ് വർധന പ്രാബല്യത്തിൽ വരുന്നതോടെ ഓരോ സെമസ്റ്ററിനും വിദ്യാർത്ഥികൾക്ക് 152 ഡോളർ അധികം അടയ്‌ക്കേണ്ടതായി വരും.
ടയ്‌ലർ ഹെൽത്ത് ആൻഡ് സയൻസ് കാമ്പസ് ഒഴികെയുള്ള എല്ലാ യൂണിവേഴ്‌സിറ്റികളിലും ട്യൂഷൻ ഫീസ് വർധന ബാധകമാണ്. 75 മുതൽ 200 ഡോളർ വരെയാണ് ഓരോ വിദ്യാർത്ഥിക്കും അധിക ഫീസ് നൽകേണ്ടി വരിക. ഈ വർഷം 3.1 ശതമാനം ഫീസ് വർധന നടപ്പാക്കിയ ശേഷം പിന്നീട് മറ്റൊരു മൂന്നു ശതമാനം വർധന നടപ്പാക്കാനാണ് തീരുമാനം. മൊത്തം 6.2 ശതമാനം വർധനയാണ് നടപ്പാക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. നിലവിൽ സെമസ്റ്റർ ഫീസ് 4,903 ഡോളറാണ്.
ബോർഡ് അംഗങ്ങളായ അലക്‌സ് ക്രാൻബർഗ്, വാലസ് ഹാൾ, ബ്രിൻണ പിജോവിച്ച് എന്നിവർ ട്യൂഷൻ ഫീസ് വർധനവിനെ എതിർത്തുവെങ്കിലും ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയോടെ തീരുമാനം അംഗീകരിക്കുകയായിരുന്നു. വിദ്യാഭ്യാസ ചെലവു വർധിച്ചതിനാലാണ് ഫീസ് വർധിപ്പിക്കേണ്ടിവന്നതെന്നു യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചു.