ഓസ്റ്റിൻ : ടെക്സസിൽ നവംബറിൽ നടക്കുന്ന മിഡ്ടേം തിരഞ്ഞെടുപ്പിൽ വോട്ടു രജിസ്റ്റ്രർ ചെയ്യുന്നതിന് ഇനി 5 ദിവസം കൂടി. ഒക്ടോബർ 9 നു വോട്ടർ രജിസ്റ്റ്രേഷൻ അവസാനിക്കും. ഓൺലൈനിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. റിപ്പബ്ലിക്കൻ പാർട്ടി സംസ്ഥാനമായി അറിയപ്പെടുന്ന ടെക്സസിൽ ഈ വർഷം കടുത്ത മത്സരമാണ് നടക്കുന്നത്. നിലവിലുള്ള സെനറ്റർ ടെഡ് ക്രൂസിന്റെ വിജയം അത്ര അനായാസമല്ല. ഗവർണർ ഗ്രോഗ് ഏബട്ടിന് കാര്യമായ എതിർപ്പില്ല എന്നാണ് കണക്കാക്കുന്നത്.

ഇരുപാർട്ടികളും വോട്ടർ രജിസ്റ്റ്രേഷനുവേണ്ടി വീടുതോറും കയറി ഇറങ്ങുന്നുണ്ട്. നിരവധി ഇന്ത്യൻ അമേരിക്കൻ വംശജർ ഇത്തവണ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നുണ്ട്. ഇവരുടെ വിജയപ്രതീക്ഷ വലിയൊരു ഭാഗം ഇന്ത്യൻ വോട്ടർമാരിലാണ്. പ്രവാസി ഇന്ത്യാക്കാർ വോട്ടു ചെയ്യുന്നതിലും, രജിസ്റ്റ്രർ ചെയ്യുന്നതിലും പ്രത്യേകം താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്.

ഇമിഗ്രേഷൻ വിഷയം ഏഷ്യൻ വംശജർക്ക് വലിയൊരു വെല്ലുവിളി തന്നെയാണ്. ഡമോക്രാറ്റുകൾക്ക് മിഡ് ടേം തിരഞ്ഞെടുപ്പ് വളരെ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിക്കും ആത്മവിശ്വാസത്തിന് കുറവില്ല.