മുംബൈ: ഐഫോണുകൾക്ക് ഭീഷണിയായി എത്തുന്ന ഒരു മെസ്സേജ് ബോംബിന്റെ വിശദാംശങ്ങൾ കണ്ടെത്തി വിദഗ്ദ്ധർ. ഇന്ത്യയിൽ അഞ്ചു ശതമാനം ആളുകൾ ഉപയോഗിക്കുന്ന തെലുങ്കു ദ്രാവിഡ ഭാഷയിലാണ് മെസ്സേജുകൾ എത്തുന്നത്. ഈ മെസ്സേജ് ഓപ്പൺ ചെയ്യുന്നതാടെ ഫോൺ പ്രവർത്തനരഹിതമാകും ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സ്പ്രിങ് ബോർഡ് വരെ നശിപ്പിക്കാൻ ഈ മെസ്സേജിനു കഴിയും. മെസ്സേജിങ് ആപ്പുകളായ വാട്സാപ്പ്,ഫേസ്‌ബുക്ക്,ജീമെയിൽ തുടങ്ങിയ ആപ്പുകളെല്ലാം ഡിവൈസിൽ നിന്നും പോ്കുകയും ചെയ്യും.

ലോകമാകമാനം ഇത്തരം മെസ്സേജുകൾ വ്യാപിക്കുന്നതായാണ് റിപ്പോർട്ട്. മറ്റാരെങ്കിലും നമുക്ക് മെസ്സേജ് അയക്കുകയും ആ അവസരത്തിൽ ഈ ഉപദ്രവകാരിയായ മെസ്സേജ് ഡിലീറ്റ് ചെയ്യുകയുമാണ് ഇതിൽ നിന്നും രക്ഷപ്പെടാനുള്ള ഏക മാർഗ്ഗം. ഈ മെസ്സേജുകൾ ഒരു ആപ്ലിക്കേഷനെ തന്നെ ബാധിക്കുന്ന പക്ഷം നമ്മൾ ഓരോ തവണ ആ ആപ്പ് ഓപ്പൺ ചെയ്യാൻ ശ്രമിക്കുന്ന പക്ഷം അത് ഓഫായിക്കൊണ്ടിരിക്കും. ഇതിലും കുഴപ്പം എന്താണെന്നു വച്ചാൽ ഈ മെസ്സേജുകൾ വന്നതായി ഐഫോൺ ഓപ്പറേറ്റിങ് സിസ്റ്റം നോട്ടിഫിക്കേഷനുകൾ കാണിച്ചാൽ സ്പ്രിങ് ബോർഡ് മുഴുവനായി ബ്ലോക്ക് ചെയ്യപ്പെടും. ഇങ്ങനെ സംഭവിക്കുന്ന പക്ഷം അൽപ നേരം കാത്തിരിക്കണമെന്നും അതിനു ശേഷം വീണ്ടും റീസ്റ്റാർട്ട് ആകുമെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്. ടെലഗ്രാം സ്‌കൈ്പ് മുതലായവയിൽ ഈ പ്രശ്നം ഉണ്ടാവില്ല.

ആപ്പിൾ ഈ പ്രശ്നത്തെക്കുറിച്ച് മുൻകരുതൽ എടുത്തിട്ടുള്ളതു കൊണ്ടു തന്നെ 11.3 ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള ഫോണുകളിൽ ഉണ്ടാകുന്ന ്പ്രശ്നം പരിഹരിക്കപ്പെടും. ആപ്പിൾ ഐഫോൺ ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള ഫോണുകളിൽ ഈ മെസ്സേജുകൾ ഫോൺ പ്രവർത്തനരഹിതമാക്കാനും മെസ്സേജുകളും ആപ്പുകളുമെല്ലാം ഡിലീറ്റ് ചെയ്യപ്പെടാനും കാരണമാകും. ഈ അടുത്ത മാസങ്ങളിൽ തന്നെ വ്യാപകമായി സംഭവിക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.