ഡബ്ലിൻ: ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വൻ വിപത്തായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മുൻ പ്രോഗ്രസീവ് ഡെമോക്രാറ്റ്‌സ് മിനിസ്റ്ററും റോഡ് സേഫ്റ്റി അഥോറിറ്റി പുതിയ ചെയർപേഴ്‌സനുമായ ലിസ് ഓ ഡൊണൽ പറഞ്ഞു.  പിഴ നിലനിൽക്കുന്നുണ്ടെങ്കിലും റോഡുപയോഗിക്കുന്നവർ അതെല്ലാം അവഗണിക്കുകയാണെന്നും ഇക്കാര്യത്തിൽ ആളുകളുടെ മനോഭാവത്തിലാണ് മാറ്റമുണ്ടാകേണ്ടതെന്നും ഓ ഡൊണൽ പറഞ്ഞു.

പ്രത്യേകിച്ചും യുവാക്കളായ ഡ്രൈവർമാരുടെ മനോഭാവമാണ് മാറേണ്ടത്. ഓ ഡൊണലിനെ ഇന്നലെ റോഡ് സേഫ്റ്റി ബോഡിയുടെ ചെയർപഴ്‌സനായി നിയമിച്ച് കൊണ്ടുള്ള ഉത്തരവ്  ട്രാൻസ്‌പോർട്ട് മിനിസ്റ്റർ പാസ്‌കൽ ഡൊണൊഹോയ് പുറപ്പെടുവിച്ചിരുന്നു. ഈ വിഷയത്തിൽ പുതിയ നിയമങ്ങൾ ആവിഷ്‌കരിച്ച് നടപ്പിലാക്കാൻ ശ്രമിക്കുമെന്നും അവർ പറഞ്ഞു. ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ വ്യാപവകമാവുകയാണെന്നും ഇതിനെതിരെ  ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

1000 യൂറോ പിഴയും മൊബൈൽ ഫോൺ പിടിച്ചെടുത്താൽ അതിനനുസൃതമായി പെനാൽറ്റി പോയിന്റുകളിടുന്നതടക്കമുള്ള പുതിയ ശിക്ഷകൾ ഈ വർഷം ആദ്യം തന്നെ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അവ നടപ്പിലാക്കാൻ കടുത്ത നടപടികൾ സ്വീകരിക്കുകയാണ് ഇനി വേണ്ടെതെന്നും അവർ പറഞ്ഞു. ഫോൺ ഉപയോഗിക്കുന്നതും  അത് മൂലം ഡ്രൈവർമാരുടെ ശ്രദ്ധമാറുന്നതുമാണ് ഇപ്പോഴത്തെ അപകടങ്ങൾക്കുള്ള മുഖ്യകാരണമെന്ന് അവർ ചൂണ്ടിക്കാട്ടി.