- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
64 ടീമുകളിലായി ആയിരത്തോളം കളിക്കാർ; കേരളത്തിലെ ഏറ്റവും വലിയ സെവൻസ് ഫുട്ബോൾ മാമാങ്കത്തിനൊരുങ്ങി അനന്തപുരി; ട്രാവൻകൂർ ഫുട്ബോൾ ലീഗിന് തുടക്കമാകുന്നു
തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും വലിയ സെവൻസ് ഫുട്ബോൾ മാമാങ്കം തിരുവനന്തപുരത്ത് വരുന്നു. ട്രാവൻകൂർ ഫുട്ബോൾ ലീഗ് (ടി.എഫ്.എൽ )മത്സര ഫുഡ്ബോൾ, ആൽക്കെമി ഇന്നൊവേറ്റീവ് ബിസിനസ് സൊലൂഷൻസും തേർഡ് ഡിഗ്രി എന്റർടെയ്ന്മെന്റ്സ്ും ചേർന്നാണ് സംഘടിപ്പിക്കുന്നത്. 64 ടീമുകളെയും ആയിരത്തോളം കളിക്കാരെയും അണിനിരത്തി 143 മത്സരങ്ങൾക്കാണ് തെക്കൻ കേരളം സാക്ഷിയാകുന്നത്. കേരളത്തിലെ മികച്ച ഫുട്ബോൾ താരങ്ങളെ കണ്ടെത്തുകയും, കാൽപന്തുകളി സ്നേഹികളെയും കളിക്കാരെയും ഒരു കുടക്കീഴിൽ അണിനിരത്തുകയുമാണ് സംഘാടകരുടെ ലക്ഷ്യം. ട്രാവൻകൂർ ഫുട്ബോൾ ലീഗിന് മുന്നോടിയായി ആകർഷകമായ പ്രീ ലോഞ്ച് ഈവന്റുകളും ഒരുക്കിയിട്ടുണ്ട് . 64 ടീമുകളുടെ സെമി നോക്കൗട്ട് മത്സരം എട്ട് ദിവസങ്ങളിലായി തിരുവനന്തപുരത്തെ തെരഞ്ഞെടുക്കപ്പെട്ട നാല് ഗ്രൗണ്ടുകളിൽ നടക്കും. അതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 32 ടീമുകൾ ഗ്രൂപ്പ് സ്റ്റേജിലേയ്ക്ക് പ്രവേശിക്കും. തുടർന്ന് റൗണ്ട് ഓഫ് സിക്സ്റ്റീൻ, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെയാണ് ടിഎഫ്എൽ മത്സര രീതി. സിനിമ ഉൾപ്പെടെ വിവി
തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും വലിയ സെവൻസ് ഫുട്ബോൾ മാമാങ്കം തിരുവനന്തപുരത്ത് വരുന്നു. ട്രാവൻകൂർ ഫുട്ബോൾ ലീഗ് (ടി.എഫ്.എൽ )മത്സര ഫുഡ്ബോൾ, ആൽക്കെമി ഇന്നൊവേറ്റീവ് ബിസിനസ് സൊലൂഷൻസും തേർഡ് ഡിഗ്രി എന്റർടെയ്ന്മെന്റ്സ്ും ചേർന്നാണ് സംഘടിപ്പിക്കുന്നത്.
64 ടീമുകളെയും ആയിരത്തോളം കളിക്കാരെയും അണിനിരത്തി 143 മത്സരങ്ങൾക്കാണ് തെക്കൻ കേരളം സാക്ഷിയാകുന്നത്. കേരളത്തിലെ മികച്ച ഫുട്ബോൾ താരങ്ങളെ കണ്ടെത്തുകയും, കാൽപന്തുകളി സ്നേഹികളെയും കളിക്കാരെയും ഒരു കുടക്കീഴിൽ അണിനിരത്തുകയുമാണ് സംഘാടകരുടെ ലക്ഷ്യം.
ട്രാവൻകൂർ ഫുട്ബോൾ ലീഗിന് മുന്നോടിയായി ആകർഷകമായ പ്രീ ലോഞ്ച് ഈവന്റുകളും ഒരുക്കിയിട്ടുണ്ട് . 64 ടീമുകളുടെ സെമി നോക്കൗട്ട് മത്സരം എട്ട് ദിവസങ്ങളിലായി തിരുവനന്തപുരത്തെ തെരഞ്ഞെടുക്കപ്പെട്ട നാല് ഗ്രൗണ്ടുകളിൽ നടക്കും. അതിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 32 ടീമുകൾ ഗ്രൂപ്പ് സ്റ്റേജിലേയ്ക്ക് പ്രവേശിക്കും. തുടർന്ന് റൗണ്ട് ഓഫ് സിക്സ്റ്റീൻ, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ എന്നിങ്ങനെയാണ് ടിഎഫ്എൽ മത്സര രീതി. സിനിമ ഉൾപ്പെടെ വിവിധ മേഖലകളിലെ സെലിബ്രിറ്റികളുടെ പിന്തുണയും ഫുട്ബോൾ മാമാങ്കത്തിനുണ്ട്. സംഘാടകരുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 8281293944 , 9567827146 .