- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചെങ്കിലും തടിയന്റവിട നസീറിനെ പൊലീസ് ഹാജരാക്കിയില്ല. ബംഗളൂരു സ്ഫോടനക്കേസിലെ പ്രതിയാണു തടിയന്റവിട നസീർ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചത്. നസീറിന്റെയും മറ്റു പ്രതികളുടെയും എഴുത്തിലൂടെയും ഇ-മെയിലിലൂടെയുമുള്ള സന്ദേശങ്ങൾ കൈമാറുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യാൻ ശ്രമിച്ച കേസിലാണ് ഒന്നാം പ്രതിയായ നസീറിനെ കോടതിയിൽ ഹാജരാക്കാൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആർ നാരായണ പിഷാരടി നിർദ്ദേശിച്ചത്. ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന നസീറിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ തരണമെന്ന് ആവശ്യപ്പെട്ട് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണർ കെ.വി വിജയൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. രണ്ടാം പ്രതി ഷഹനാസിനെ അറസ്റ്റു ചെയ്തപ്പോൾ പിടച്ചെടുത്ത കത്തുകൾ നസീർ സ്വന്തം കൈപ്പടയിലെഴുതിയതാണോയെന്ന് തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കാൻ കൈയക്ഷരം ശേഖരിക്കാനാണ് കസ്റ്റഡി ആവശ്യപ്പെട്ടത്.