മലപ്പുറം: ഡിസംബർ 23നു കൊല്ലത്ത് വെച്ച് നടക്കുന്ന എസ്.ഐ.ഒ ദക്ഷിണ കേരള സമ്മേളനത്തിന്റെ ഭാഗമായി എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഇസ്ലാമിക് കാമ്പസ് ഫെസ്റ്റ് ' 17 ഒക്ടോബർ 29-ന് തിരുവനന്തപുരത്ത് വെച്ച് നടക്കും. പാളയം ജുമുഅഃ മസ്ജിദ് ഓഡിറ്റോറിയം, ഭാഗ്യമാല ഓഡിറ്റോറിയം, എം.ഇ.എസ് ഹാൾ എന്നീ മൂന്ന് വേദികളിലായി നടക്കുന്ന മൽസരങ്ങളിൽ സംസ്ഥാനത്തെ വിവിധ ഇസ്ലാമിക കലാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും.

ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഖുർആൻ പാരായണം, ഹിഫ്‌ളു, പ്രസംഗം (അറബി, ഇംഗ്ലീഷ്, മലയാളം)...ഖുർആൻ ദർസ് എന്നീ മൽസരങ്ങൾ ഫെസ്റ്റിന്റെ ഭാഗമായി നടക്കും.

ഫെസ്റ്റിൽ പങ്കെടുക്കുന്നതിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ www.siokerala.org/thafawuq/ എന്ന വെബ്‌സൈറ്റ് അഡ്രസിൽ ലഭ്യമാണെന്ന് തഫവ്വുഖ് ഫെസ്റ്റ് ഡയറക്ടർ ശബീർ കൊടുവള്ളി അറിയിച്ചു.