ഹൂസ്റ്റൺ: ഹാരിസ് കൗണ്ടി ഇരുപത്തി ഒമ്പതാമത് കൺഗ്രഷണൽഡിസ്ട്രിക്റ്റിൽ നിന്നും ടെക്സസ് കോൺഗ്രസ്സിലേക്ക് (ഹൗസ് സീറ്റ്)ബൈലാന്റ് ഹെൽത്ത് കെയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും പാക്കിസ്ഥാനിഅമേരിക്കനും ഡമോക്രാറ്റുമായ താഹിൽ ജാവേദ് മത്സരിക്കുന്നു.

ഈസ്റ്റ് ടെക്സസ് ആരോഗ്യ സംരക്ഷണ മേഖലയിൽ ദീർഘകാലമായിപ്രവർത്തിക്കുന്ന ബൈലാന്റ് ഹെൽത്ത് കെയർ സി ഇ ഒ ഡെമോക്രാറ്റിക്പാർട്ടിയുടെ ഹൂസ്റ്റണിൽ നിന്നുള്ള ശക്തനായ നേതാവാണ്.ഹില്ലരി ക്ലിന്റന്റെ തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണവുമായി 32 സംസ്ഥാനങ്ങൾ

സന്ദർശിക്കുന്നതിനും ലക്ഷക്കണക്കിന് ഡോളർ പിരിച്ചെടുക്കുന്നതിനും
നേതൃത്വം നൽകിയിരിക്കുന്നു.ട്രംമ്പിനെതിരെ ശക്തമായ പ്രചരണമാണ് തിരഞ്ഞെടുപ്പ് സമയത്ത് താഹിൽസംഘടിപ്പിച്ചിരിക്കുന്നത്. റഷ്യാ ചൈന തുടങ്ങിയ രാജ്യങ്ങളോടുള്ള ട്രംമ്പിന്റെ സമീപനം, മുസ്ലിം ബാൻ, മതിൽ നിർമ്മാണം, സ്ത്രീകളോടുള്ളമോശമായ പെരുമാറ്റം എന്നിവയാണ് ട്രംമ്പിനെതിരെ പ്രവർത്തിക്കുവാൻതാഹിറിനെ പ്രേരിപ്പിച്ചത്.

1993 മുതൽ നിലവിലുള്ള ഡമോക്രാറ്റിക് പ്രതിനിധി ജിൻ ഗ്രീൻസീറ്റിലാണ് താഹിൽ മത്സരത്തിനൊരുങ്ങുന്നത്. ഡമോക്രാറ്റിക്ക്‌െപ്രൈമറിയിൽ ശക്തരായ എതിരാളികളെ പരാജയപ്പെടുത്തി പാർട്ടിസ്ഥാനാർത്ഥിത്വം നേടാനാകുമെന്ന ശുഭാപ്തി വിശ്വാസമാണ് താഹിറിനുള്ളത്.