- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊഞ്ചുകറി - തായ് സ്റ്റൈൽ
ആവശ്യമുള്ളവ:- കൊഞ്ച് - 10 ഇടത്തരം എണ്ണ-1 ടേ.സ്പൂൺ സവാള- 1 തായ് ഗ്രീൻ പേസ്റ്റ്- 1/2 1 ടേ.സ്പൂൺ തേങ്ങാപ്പാൽ- 125 മില്ലി സോയാ സോസ്- 1 1 ടീ.സ്പൂൺ നാരങ്ങനീര് -1 1 ടേ.സ്പൂൺ കാപ്‌സിക്കം- 1 ബേബികോൺ- 3 ഉപ്പ് - ഒരു നുള്ള് പഞ്ചസാര - ഒരു നുള്ള് ലെമൺ ഗ്രാസ്സ് തണ്ട് - 1 തയ്യാറക്കുന്ന വിധം:- നല്ല വാവാട്ടം ഉള്ള പാത്രത്തിൽ എണ്ണ ചൂടാക്കുക. തായ് കറി പേസ്റ്റ് 2 സ്പൂൺ ഇട്ട് വഴറ്റുക. പുറകെ ഉള്ളി കാപ്‌സിക്കം ബേബികോൺ എല്ലാം കൂടി ഇട്ട് വഴറ്റുക. 1 മിനിറ്റു കഴിഞ്ഞ കഴുകി തയ്യാറാക്കി വെച്ചിരിക്കുന്ന കൊഞ്ച് ചേർത്ത് ഒന്നുകൂടി വഴറ്റുക. അരക്കപ്പ് ചൂടുവെള്ളം ചേർത്ത്,10 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. ശേഷം അരകപ്പ് തേങ്ങാപ്പാൽ ചേത്ത് ഒന്ന് തിളക്കാൻ അനുവദിക്കുക. ലെമൺ ഗ്രാസ് പിച്ചാത്തിപിടി കൊണ്ട് ഒന്ന് ചതച്ച്, 3,4 കഷണം ആയി മുറിച്ച് ചേർക്കുക. ഒരു നുള്ള് പഞ്ചസാരയും, സോയാ സോസും, നാരങ്ങാനീരും ചേർത്ത്, തീ കെടുത്തുക. ഒരു കുറിപ്പ്:- ഇതേ ചേരുവകകൾ ചേർത്ത് വേവിച്ച് ചിക്കൻ, പച്ചക്കറി, മീൻ കഷണങ്ങൾ എന്നിവചേർത്തും തയ്യാറാക്കാവുന്നതാണ
ആവശ്യമുള്ളവ:-
കൊഞ്ച് - 10 ഇടത്തരം
എണ്ണ-1 ടേ.സ്പൂൺ
സവാള- 1
തായ് ഗ്രീൻ പേസ്റ്റ്- 1/2 1 ടേ.സ്പൂൺ
തേങ്ങാപ്പാൽ- 125 മില്ലി
സോയാ സോസ്- 1 1 ടീ.സ്പൂൺ
നാരങ്ങനീര് -1 1 ടേ.സ്പൂൺ
കാപ്‌സിക്കം- 1
ബേബികോൺ- 3
ഉപ്പ് - ഒരു നുള്ള്
പഞ്ചസാര - ഒരു നുള്ള്
ലെമൺ ഗ്രാസ്സ് തണ്ട് - 1
തയ്യാറക്കുന്ന വിധം:-
നല്ല വാവാട്ടം ഉള്ള പാത്രത്തിൽ എണ്ണ ചൂടാക്കുക. തായ് കറി പേസ്റ്റ് 2 സ്പൂൺ ഇട്ട് വഴറ്റുക. പുറകെ ഉള്ളി കാപ്‌സിക്കം ബേബികോൺ എല്ലാം കൂടി ഇട്ട് വഴറ്റുക. 1 മിനിറ്റു കഴിഞ്ഞ കഴുകി തയ്യാറാക്കി വെച്ചിരിക്കുന്ന കൊഞ്ച് ചേർത്ത് ഒന്നുകൂടി വഴറ്റുക. അരക്കപ്പ് ചൂടുവെള്ളം ചേർത്ത്,10 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. ശേഷം അരകപ്പ് തേങ്ങാപ്പാൽ ചേത്ത് ഒന്ന് തിളക്കാൻ അനുവദിക്കുക. ലെമൺ ഗ്രാസ് പിച്ചാത്തിപിടി കൊണ്ട് ഒന്ന് ചതച്ച്, 3,4 കഷണം ആയി മുറിച്ച് ചേർക്കുക. ഒരു നുള്ള് പഞ്ചസാരയും, സോയാ സോസും, നാരങ്ങാനീരും ചേർത്ത്, തീ കെടുത്തുക.
ഒരു കുറിപ്പ്:- ഇതേ ചേരുവകകൾ ചേർത്ത് വേവിച്ച് ചിക്കൻ, പച്ചക്കറി, മീൻ കഷണങ്ങൾ എന്നിവചേർത്തും തയ്യാറാക്കാവുന്നതാണ്. തായ് ഗ്രീൻ കറി പേസ് മിക്ക സൂപ്പർമാർക്കറ്റുകളിലും ഇപ്പോൾ ലഭ്യമാണ്.