- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൈക്കൂടം ബ്രിഡ്ജ് യുകെ, യൂറോപ്പ് ടൂർ ജൂൺ, ജൂലൈ മാസങ്ങളിൽ
ആസ്വാദകരെ സംഗീതത്തിന്റെ ഒരു പുതുലോകതേക്ക് കൂട്ടിക്കൊണ്ടുപോയി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ഒക്കെ ചെയയുന്ന ഒരു മാജിക്കൽ ട്രൂപ്പാണ് തൈക്കൂടം ബ്രിഡ്ജ്. ഇന്ത്യയിലെ മികച്ച ബാന്റ് ആയി മാറിയ തൈക്കൂടം ബ്രിഡ്ജ് ഷോ സൗത്ത് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും നിരവധി ഷോ ഇതിനോടകം കാഴ്ചവച്ചു. ഓസ്‌ട്രെലിയ ന്യൂസീലണ്ട് എന്
ആസ്വാദകരെ സംഗീതത്തിന്റെ ഒരു പുതുലോകതേക്ക് കൂട്ടിക്കൊണ്ടുപോയി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ഒക്കെ ചെയയുന്ന ഒരു മാജിക്കൽ ട്രൂപ്പാണ് തൈക്കൂടം ബ്രിഡ്ജ്. ഇന്ത്യയിലെ മികച്ച ബാന്റ് ആയി മാറിയ തൈക്കൂടം ബ്രിഡ്ജ് ഷോ സൗത്ത് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും നിരവധി ഷോ ഇതിനോടകം കാഴ്ചവച്ചു. ഓസ്‌ട്രെലിയ ന്യൂസീലണ്ട് എന്നീ രാജ്യങ്ങൾക്ക് ശേഷം യു കെ യിലെകും റസ്റ്റ് ഓഫ് യൂറോപ്പിലേക്കും വരുന്നു. യു കെ യിലെ പ്രമുഖ ഈവെന്റ് മാനെജ്‌മെന്റ് ഗ്രൂപ്പ് ആയ കുഷ്‌ലോഷ് ആണ് യു കെ യിലും റെസ്റ്റ് ഓഫ് യൂറോപ്പിലും ഈ കലാവിരുന്ന് ജൂൺ ജൂലൈ മാസങ്ങളിൽ ഒരുക്കുന്നത്.
ഗോവിന്ദ് മേനോൻ സിദ്ധാർഥ് മേനോൻ എന്നീ സഹോദരന്മാർ ചേർന്ന് രൂപം കൊടുത്ത തൈക്കൂടം ബ്രിഡ്ജ് എന്ന ഇന്ത്യൻ മ്യൂസിക് ബാൻഡ് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ലോകമെങ്ങുമുള്ള പുതു തലമുറ സംഗീത പ്രേമികൾക്കിടയിൽ വൻ തരംഗം ആയി മാറി. തൈക്കൂടം ബ്രിഡ്ജ്‌ന്റെ ഫിഷ് റോക്ക്, ശിവ , ചത്തെ എന്നീ ആൽബങ്ങൾ സോഷ്യൽ മീഡിയയിലും യുറ്റൂബിലും വൈറൽ ഹിറ്റ് ആയി മാറി. തൈക്കൂടം ബ്രിഡ്ജ് ന്റെ വൻ ഹിറ്റുകളായ ഫിഷ് റോക്കും ഇംഗ്ലീഷ് മലയാളം തമിഴ് ഹിന്ദി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുമായ് വേറിട്ട ശൈലിയിൽ പെർഫൊം ചെയയുന്ന 18 പ്രശസ്ത്ത കലാകാരന്മാരാണ് ഈ ഷോയിൽ പങ്കെടുക്കുന്നത് .മ്യൂസിക് മോജോ എന്ന പ്രശസ്ത ഷോ യിലും ഏറ്റവുമധികം ആരാധകരുള്ള ബാൻഡ് ആണ് തൈക്കൂടം ബ്രിഡ്ജ്. ഫേസ്‌ബുക്കിൽ 6 ലക്ഷത്തോളം ആരാധകർ ഉള്ള ഇവരുടെ പാട്ടുകൾ യുറ്റുബിൽ 25 ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന 18 പ്രൊഫഷണലുകൾ സംഗീതം എന്ന ഒറ്റ വികാരത്തിൽ ഒന്നിച്ചു ചേർന്നപ്പോൾ ലോകമെങ്ങുമുള്ള സംഗീത പ്രേമികൾക്ക് തൈക്കൂടം ബ്രിഡ്ജ് എന്ന മികച്ച ബാൻഡ് പിറന്നു .