മനാമ: ബഹ്‌റിൻ ദേശീയ ദിനം ആഘോഷമാക്കാൻ പ്രവാസികൾക്കും അവസരം. കേരളത്തിലെ പ്രമുഖ മ്യൂസിക്കൽ ബാൻഡ്ഗ്രൂപ്പായ തൈക്കൂടം ബ്രിഡ്ജിന്റെ ആദ്യ ബഹ്‌റി അവസരമൊരുങ്ങുന്നത്.ദേശീയ ദിനമായ ഡിസംബർ 16-ന് ഇന്ത്യൻ സ്‌ക്കൂൾ ഗ്രൗണ്ടിൽ കേരളത്തിലെ പ്രമുഖ മ്യൂസിക്കൽ ബാൻഡ്ഗ്രൂപ്പായ തൈക്കൂടം ബ്രിഡ്ജിന്റെ സംഗീത വിരുെന്നാരുക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ചോയിസ് അഡ്വർടൈസിങ്ങിന്റെ ബാനറിൽ ഹാഷ്ടാഗ് മീഡിയ അഡ്വർടൈസിങ്ങാണ് പരിപാടി ഒരുക്കുന്നത്. ഗോവിന്ദ് മേനോൻ, സിദ്ദാർത്ഥ് മേനോൻ എന്നിവരുടെ നേതൃത്വത്തിൽ തൈക്കൂടം ബ്രിഡ്ജ് ഇതിനകം ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.

പരിപാടിയുടെ ടിക്കറ്റ് നിരക്കുകൾ പിന്നീട് പ്രഖ്യാപിക്കും. വാർത്താ സമ്മേളനത്തിൽ ഹാഷ്ടാഗ് മീഡിയ സിഇഒ ബോബി കുര്യാക്കോസ്, മുഹമ്മദ് റഫീഖ്, കുമാർ എന്നിവർ പങ്കെടുത്തു.