- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടും മൂന്നും സ്ത്രീകൾക്കൊപ്പമുള്ള ഉല്ലാസം മോഹിച്ച് തായ്‌ലണ്ടിലേക്ക് പോയ്ക്കൊണ്ടിരുന്ന സായിപ്പന്മാർക്ക് കടുത്ത നിരാശ; വേശ്യാവൃത്തി നിരോധിച്ച തായ്‌ലണ്ട് ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും റെയ്ഡ് സജീവമാക്കി; ബ്രിട്ടീഷുകാർ അടക്കം അനേകം പേർ പിടിയിൽ
പരിധിയില്ലാതെ സ്ത്രീകൾക്കൊപ്പം രമിക്കാമെന്നതായിരുന്നു നാളിതുവരെ തായ്‌ലണ്ടിലേക്ക് പോകാൻ സായിപ്പന്മാരടക്കമുള്ള മിക്കവരെയും പ്രലോഭിപ്പിച്ചിരുന്നത്. എന്നാൽ ഇനി അത് നടക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് തായ്‌ലണ്ട് വേശ്യാവൃത്തി നിരോധിച്ച് ഇതുമായി ബന്ധപ്പെട്ട നടപടികൾ കർക്കശമാക്കിയതിൽ സായിപ്പന്മാർക്ക് കടുത്ത നിരാശയുണ്ടായിരിക്കുകയാണ്. തായ്‌ലണ്ടിൽ പോയി രണ്ടും മൂന്നും സ്ത്രീകൾക്കൊപ്പം തിമർത്ത് രസിക്കുന്നവരൊക്കെ കടുത്ത ഇച്ഛാഭംഗത്തിലായിരിക്കുകയുമാണ്. വേശ്യാവൃത്തി നിരോധിച്ചതോടെ തായ്‌ലണ്ട് ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും റെയ്ഡുകൾ സജീവമായിട്ടുണ്ട്. ഇത്തരം മിന്നൽ പരിശോധനകളിൽ ബ്രിട്ടീഷുകാർ അടക്കം നിരവധി പേർ പിടിയിലായിട്ടുമുണ്ട്. കഴിഞ്ഞ രാത്രി ഒരു തായ് വേശ്യാലയത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ രണ്ട് യുവ വേശ്യകൾക്കൊപ്പം അഴിഞ്ഞാടിയിരുന്ന ഒരു പാശ്ചാത്യരാജ്യക്കാരനെ പിടികൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇയാൾ ആരാണെന്ന് വെളിപ്പെടുത്തപ്പെട്ടിട്ടില്ല. പട്ടായയിലെ റിയോജ ക്ലബിൽ വച്
പരിധിയില്ലാതെ സ്ത്രീകൾക്കൊപ്പം രമിക്കാമെന്നതായിരുന്നു നാളിതുവരെ തായ്‌ലണ്ടിലേക്ക് പോകാൻ സായിപ്പന്മാരടക്കമുള്ള മിക്കവരെയും പ്രലോഭിപ്പിച്ചിരുന്നത്. എന്നാൽ ഇനി അത് നടക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് തായ്‌ലണ്ട് വേശ്യാവൃത്തി നിരോധിച്ച് ഇതുമായി ബന്ധപ്പെട്ട നടപടികൾ കർക്കശമാക്കിയതിൽ സായിപ്പന്മാർക്ക് കടുത്ത നിരാശയുണ്ടായിരിക്കുകയാണ്. തായ്‌ലണ്ടിൽ പോയി രണ്ടും മൂന്നും സ്ത്രീകൾക്കൊപ്പം തിമർത്ത് രസിക്കുന്നവരൊക്കെ കടുത്ത ഇച്ഛാഭംഗത്തിലായിരിക്കുകയുമാണ്. വേശ്യാവൃത്തി നിരോധിച്ചതോടെ തായ്‌ലണ്ട് ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും റെയ്ഡുകൾ സജീവമായിട്ടുണ്ട്. ഇത്തരം മിന്നൽ പരിശോധനകളിൽ ബ്രിട്ടീഷുകാർ അടക്കം നിരവധി പേർ പിടിയിലായിട്ടുമുണ്ട്.
കഴിഞ്ഞ രാത്രി ഒരു തായ് വേശ്യാലയത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ രണ്ട് യുവ വേശ്യകൾക്കൊപ്പം അഴിഞ്ഞാടിയിരുന്ന ഒരു പാശ്ചാത്യരാജ്യക്കാരനെ പിടികൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ ഇയാൾ ആരാണെന്ന് വെളിപ്പെടുത്തപ്പെട്ടിട്ടില്ല. പട്ടായയിലെ റിയോജ ക്ലബിൽ വച്ചാണ് അറസ്റ്റ് നടന്നിരിക്കുന്നത്. 20 വയസുകാരികളായ സ്ത്രീകളുമായിട്ടായിരുന്നു ഇയാൾ ഒരു മുറിയിൽ ഉല്ലസിച്ചിരുന്നത്. ഒരു മണിക്കൂർ നേരത്തെ ഉല്ലാസത്തിനായി ഇയാൾ 70 പൗണ്ടിനടുത്ത് വരുന്ന തുകയും ഇയാൾ നൽകിയിരുന്നു. മുറിയിലെ ഹോട്ട് ടബിലായിരുന്നു ഇയാൾ സ്ത്രീകൾക്കൊപ്പം ആനന്ദിച്ചിരുന്നത്.
പട്ടായയിൽ പുതിയ സ്ട്രിപ്പ് ക്ലബുകൾ തുറക്കുന്നതിന് അധികൃതർ നിരോധനം ഏർപ്പെടുത്തിയിരുന്നു. അതേ സമയം വേശ്യാവൃത്തി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ബാറുകളിൽ റെയ്ഡുകൾ തുടരുന്നുമുണ്ട്. പൊലീസും ആർമി ഓഫീസർമാരും ചേർന്ന് നടത്തിയ പരിശോധനയിൽ 15 ലൈംഗിക തൊഴിലാളികൾ തങ്ങളുടെ കസ്റ്റമർമാരുമായി താഴത്തെ നിലയിലിരുന്ന് മദ്യപിക്കുന്നത് പ ിടികൂടിയിരുന്നു. രണ്ട് പേർ മുകൾ നിലയിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നുമുണ്ടായിരുന്നു. ഹോട്ട് ടബിൽ മദിക്കുകയായിരുന്ന പാശ്ചാത്യരാജ്യക്കാരൻ ബിയർ കുടിക്കുകയും സിഗററ്റ് വലിക്കുകയും ഒരു സ്ത്രീയുമായി ഓറൽ സെക്‌സിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അതേ സമയം മറ്റൊരു സ്ത്രീ ഇത് നോക്കി നിൽക്കുന്നുമുണ്ടായിരുന്നു.
കഴിഞ്ഞ രാത്രി നടന്നത് വിജയകരമായ പരിശോധനയായിരുന്നുവെന്നും ഇത്തരത്തിലുള്ള പ്രവൃത്തികൾ ഇനി പട്ടായയിൽ അനുവദിക്കില്ലെന്നുമാണ് പട്ടായ പൊലീസ് ചീഫായ കൊളോണൽ അപിചായ് ക്ലോബ്‌പെച്ച് പറയുന്നത്. ഇത് എല്ലാ തരത്തിലുമുള്ളവർ ഉൾപ്പെട്ട കുടുംബങ്ങൾക്ക് താമസിക്കാനുള്ള റിസോർട്ടാണെന്നും അതിനാൽ ഇവിടം സഭ്യമാക്കുന്നതിനായി പരിശോധനകൾ തുടരുമെന്നും അദ്ദേഹം പറയുന്നു. പരിശോധനക്ക് മുമ്പ് മഫ്ടിയിലുള്ള ഓഫീസർമാർ ക്ലബിലേക്ക് വരുകയും ലൈംഗിക തൊഴിലാളികളുടെ നിരക്ക് അന്വേഷിക്കുകയും ഒരു പെൺകുട്ടിക്ക് 3000 ബാഹ്ട് ( ഏതാണ്ട് 70 പൗണ്ട്) വാഗ്ദാനം ചെയ്യുകയുമായിരുന്നു.റെയ്ഡിനെ തുടർന്ന് ഇവിടെ നിന്നും കോണ്ടം പായ്ക്കുകൾ, ലൂബ്രിക്കന്റ്, മറ്റ് സെക്‌സ് ടോയ്കൾ തുടങ്ങിയവ പൊലീസ് കണ്ടെത്തിയിരുന്നു. ഈ ബിസിനസിന്റെ ചാർജുള്ള 52കാരിയെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്ത് വരുന്നുമുണ്ട്.