- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടയ്ക്കിടെ ബാംങ്കോങിലേക്ക് യാത്ര പോകുന്ന ഭർത്താക്കന്മാരെ ഓർത്ത് ഇനി മലയാളി ഭാര്യമാർക്ക് പേടിക്കേണ്ട; ഒഴുകിയെത്തിയിരുന്ന സായിപ്പന്മാരുടെ എണ്ണം കുറഞ്ഞു; വേശ്യാവൃത്തിക്ക് കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചതോടെ തായ്‌ലൻഡിലെ വേശ്യാലയങ്ങൾ അനാഥമായി
ലോകത്തിന്റെ ലൈംഗിക തലസ്ഥാനം എന്ന ദുഷ്പേരിൽ നിന്നും തായ്‌ലൻഡിനെ മോചിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷം തായ് ഗവൺമെന്റ് ആരംഭിച്ചിരിക്കുന്ന കടുത്ത നിയന്ത്രണങ്ങൾ ബാങ്ക്കോംഗിലെ ലൈംഗിക വ്യാപാരണത്തെ കാര്യമായി ബാധിച്ചിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി വേശ്യാവൃത്തിക്ക് കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചതോടെ തായ്‌ലൻഡിലെ വേശ്യാലയങ്ങൾ അനാഥമായിരിക്കുകയാണ്. ഇതോടെ ഇവിടേക്കുള്ള സായിപ്പന്മാരുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇടക്കിടെ ബാങ്ക്കോംഗിലേക്ക് യാത്ര പോകുന്ന ഭർത്താക്കന്മാരെ ഓർത്ത് ഇനി മലയാളി ഭാര്യമാർക്കും പേടിക്കേണ്ടി വരില്ല... വേശ്യാവൃത്തി നിയന്ത്രിക്കുന്നതിന് അധികൃതർ കടുത്ത നടപടിയെടുക്കാൻ തുടങ്ങിയതിനെ തുടർന്ന് ആളില്ലാക്കൊട്ടാരമായിത്തീർന്ന ഒരു ഇടമാണ് ഓഷ്യൻ മസാജ് എന്നറിയപ്പെടുന്ന ബാങ്ക്കോംഗിലെ ആറ് നില കെട്ടിടം. വേശ്യാവൃത്തിക്ക് ഏറ്റവും പേര് കേട്ട ഇടങ്ങളിലൊന്നായിരുന്നു ഇത്. ഇവിടെ സന്ദർശനത്തിനെത്തുന്ന ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന സന്ദർശകരെ സന്തോഷിപ്പിക്കുന്നതിനായി ഡസൻ കണക്കിന്
ലോകത്തിന്റെ ലൈംഗിക തലസ്ഥാനം എന്ന ദുഷ്പേരിൽ നിന്നും തായ്‌ലൻഡിനെ മോചിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷം തായ് ഗവൺമെന്റ് ആരംഭിച്ചിരിക്കുന്ന കടുത്ത നിയന്ത്രണങ്ങൾ ബാങ്ക്കോംഗിലെ ലൈംഗിക വ്യാപാരണത്തെ കാര്യമായി ബാധിച്ചിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഇതിന്റെ ഭാഗമായി വേശ്യാവൃത്തിക്ക് കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചതോടെ തായ്‌ലൻഡിലെ വേശ്യാലയങ്ങൾ അനാഥമായിരിക്കുകയാണ്. ഇതോടെ ഇവിടേക്കുള്ള സായിപ്പന്മാരുടെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. ഇടക്കിടെ ബാങ്ക്കോംഗിലേക്ക് യാത്ര പോകുന്ന ഭർത്താക്കന്മാരെ ഓർത്ത് ഇനി മലയാളി ഭാര്യമാർക്കും പേടിക്കേണ്ടി വരില്ല...
വേശ്യാവൃത്തി നിയന്ത്രിക്കുന്നതിന് അധികൃതർ കടുത്ത നടപടിയെടുക്കാൻ തുടങ്ങിയതിനെ തുടർന്ന് ആളില്ലാക്കൊട്ടാരമായിത്തീർന്ന ഒരു ഇടമാണ് ഓഷ്യൻ മസാജ് എന്നറിയപ്പെടുന്ന ബാങ്ക്കോംഗിലെ ആറ് നില കെട്ടിടം. വേശ്യാവൃത്തിക്ക് ഏറ്റവും പേര് കേട്ട ഇടങ്ങളിലൊന്നായിരുന്നു ഇത്. ഇവിടെ സന്ദർശനത്തിനെത്തുന്ന ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന സന്ദർശകരെ സന്തോഷിപ്പിക്കുന്നതിനായി ഡസൻ കണക്കിന് പെൺകുട്ടികളും യുവതികളുമായിരുന്നു രാപ്പകൽ വേശ്യാവൃത്തിയിലേർപ്പെട്ടിരുന്നത്.ഇവിടെ എത്തുന്ന ടൂറിസ്റ്റുകളെ സുഖത്തിന്റെ പരമകോടിയിൽ എത്തിക്കുന്നതിന് പര്യാപ്തമായ എല്ലാ വിധ ആധുനികസജ്ജീകരണങ്ങളും ഈ കെട്ടിടത്തിൽ ഏർപ്പെടുത്തിയിരുന്നു.
കോഫീ ഷോപ്പ്, ഔട്ട്ഡോർ പൂൾ, ജിം സൗന, ഡബിൾ ബെഡുകളുള്ള നൂറ് കണക്കിന് മുറികൾ തുടങ്ങിയവ ഈ വേശ്യാലയത്തിലുണ്ടായിരുന്നു. സന്ദർശകരെ സന്തോഷിപ്പിക്കുന്നതിനായി ഇവിടെ ഹോട്ട് ടബുകളും ബാത്ത്റൂമുകളും ഒരുക്കി പെൺകുട്ടികൾ 24 മണിക്കൂറും കാത്തിരിക്കാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഇവിടെ അടുത്തുള്ള പാർലറിൽ നടന്ന വ്യാപകമായ പൊലീസ് റെയ്ഡിനെ തുടർന്ന് ഓഷ്യൻ മസാജിൽ ഇപ്പോൾ ആരുമില്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. തങ്ങളെ ആയിരിക്കും അടുത്തതായി റെയ്ഡിന് വിധേയമാക്കുകയെന്ന പേടിയിൽ ഇതിന്റെ ഉടമകൾ ലൈംഗിക വ്യാപാരം നിർത്തി വച്ചുവെന്നാണ് റിപ്പോർട്ട്.
ഈ പാർലർ മാസം തോറും ഒരു മില്യൺ പൗണ്ട് ഉണ്ടാക്കിയിരുന്നുവെന്നാണ് ദി തായ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ പറയുന്നത്. ഇതിൽ നിന്നും നല്ലൊരു തുക പൊലീസിന് നൽകിയായിരുന്നു ഇതിനുള്ള മൗനാനുവാദം അവരിൽ നിന്നും ഈ പാർലറിന്റെ ഉടമകൾ നേടിയെടുത്തിരുന്നത്. വളരെ സുസംഘടിതമായ ലൈംഗിക വ്യാപാരമായിരുന്നു ബാങ്ക്കോഗിൽ വർഷങ്ങളായി നിലനിന്നിരുന്നതെന്ന് വെളിപ്പെട്ടിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവരെയും കുടിയേറ്റ തൊഴിലാളികളെയും തികച്ചും നിയമവിരുദ്ധമായി ഇതിനായി ഹയർ ചെയ്യുകയായിരുന്നു പൊലീസിനെയും ഉന്നതോദ്യോഗസ്ഥരെയും കൈക്കൂലി നൽകി വശത്താക്കി ഈ സിസ്റ്റത്തിന്റെ ഭാഗമാക്കി മാറ്റിയിരുന്നുവെന്നും ബാങ്ക്കോംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.