- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Classifieds
- /
- THANKS
ഇന്ത്യയുൾപ്പെടെയുള്ള 18 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസാ ഓൺ അറൈവൽ ഫീസ് ഉയർത്തി തായ്‌ലണ്ട്; ഫീസ് വർധന ഇരട്ടിയാകും
ബാങ്കോക്ക്: ഇന്ത്യയുൾപ്പെടെയുള്ള 18 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് തായ്‌ലണ്ട് വിസാ ഓൺ അറൈവൽ ഫീസ് ഇരട്ടിയാക്കി വർധിപ്പിച്ചു. നിലവിൽ രണ്ടായിരം രൂപയായിരുന്നത് നാലായിരം രൂപയാക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 27 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. പതിനഞ്ചു ദിവസം വരെ കാലാവധിയുള്ള വിസിറ്റിങ് വിസകൾക്കാണ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്. തായ് എംബസി, കോൺസുലേറ്റ് ജനറൽ എന്നിവർ നൽകിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വിസാ ഫീസ് വർധിപ്പിക്കുന്ന തീരുമാനം കൈക്കൊണ്ടതെന്ന് വിദേശകാര്യമന്ത്രി വെളിപ്പെടുത്തി. വിസാ ഫീസ് ഉയർത്തുന്നതു സംബന്ധിച്ച് ജനുവരിയിൽ തന്നെ കാബിനറ്റ് അനുമതി നൽകിയിരുന്നതാണ്. ഇമിഗ്രേഷൻ ചെക്ക് പോയിന്റുകളിൽ കണ്ടുവരുന്ന നീണ്ട ക്യൂ ഒഴിവാക്കാനാണ് ഫീസ് വർധന നടപ്പാക്കിയിരിക്കുന്നത്. ഇന്ത്യയെക്കൂടാതെ വിസാ ഓൺ അറൈവൽ ഫീസ് ബാധകമായിരിക്കുന്ന രാജ്യങ്ങൾ ബൾഗേറിയ, ഭൂട്ടാൻ, ചൈന, സൈപ്രസ്, എത്യോപ്യ, ഖസാക്ക്സ്ഥാൻ, ലാറ്റ്‌വിയ, ലിത്വാനിയ, മാൽദ്വീപ്, മാൾട്ട, മൗറീഷ്യസ്, റൊമാനിയ, സാന്മാരിനോ, സൗദി അറേബ്യ
ബാങ്കോക്ക്: ഇന്ത്യയുൾപ്പെടെയുള്ള 18 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് തായ്‌ലണ്ട് വിസാ ഓൺ അറൈവൽ ഫീസ് ഇരട്ടിയാക്കി വർധിപ്പിച്ചു. നിലവിൽ രണ്ടായിരം രൂപയായിരുന്നത് നാലായിരം രൂപയാക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 27 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
പതിനഞ്ചു ദിവസം വരെ കാലാവധിയുള്ള വിസിറ്റിങ് വിസകൾക്കാണ് ഫീസ് വർധിപ്പിച്ചിരിക്കുന്നത്. തായ് എംബസി, കോൺസുലേറ്റ് ജനറൽ എന്നിവർ നൽകിയ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വിസാ ഫീസ് വർധിപ്പിക്കുന്ന തീരുമാനം കൈക്കൊണ്ടതെന്ന് വിദേശകാര്യമന്ത്രി വെളിപ്പെടുത്തി. വിസാ ഫീസ് ഉയർത്തുന്നതു സംബന്ധിച്ച് ജനുവരിയിൽ തന്നെ കാബിനറ്റ് അനുമതി നൽകിയിരുന്നതാണ്. ഇമിഗ്രേഷൻ ചെക്ക് പോയിന്റുകളിൽ കണ്ടുവരുന്ന നീണ്ട ക്യൂ ഒഴിവാക്കാനാണ് ഫീസ് വർധന നടപ്പാക്കിയിരിക്കുന്നത്.
ഇന്ത്യയെക്കൂടാതെ വിസാ ഓൺ അറൈവൽ ഫീസ് ബാധകമായിരിക്കുന്ന രാജ്യങ്ങൾ ബൾഗേറിയ, ഭൂട്ടാൻ, ചൈന, സൈപ്രസ്, എത്യോപ്യ, ഖസാക്ക്സ്ഥാൻ, ലാറ്റ്‌വിയ, ലിത്വാനിയ, മാൽദ്വീപ്, മാൾട്ട, മൗറീഷ്യസ്, റൊമാനിയ, സാന്മാരിനോ, സൗദി അറേബ്യ, ഉക്രെയ്ൻ, ഉസ്‌ബെക്കിസ്ഥാൻ, തായ്വാൻ എന്നിവയാണ്. ഇന്ത്യയിൽ നിന്ന് ഏറെ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന രാജ്യമാണ് തായ്‌ലണ്ട്. ഇവിടുത്തെ ബീച്ചുകൾ, ഭക്ഷണം, ഷോപ്പിങ് തുടങ്ങിയവയെല്ലാം ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ടതുമാണ്. ഇന്ത്യ മാത്രമല്ല, ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണ കേന്ദ്രമാണ് തായ്‌ലണ്ട്.