- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടത്തുവശത്ത് ഭാര്യയെയും വലതുവശത്ത് കാമുകിയെയും ഔദ്യോഗിക യൂണിഫോമിൽ നടത്തി രാജാവിന്റെ അന്ത്യയാത്ര നൽകി കിരീടാവകാശിയായ മകൻ; തായ്‌ലൻഡിലെ നിയുക്ത രാജാവിനൊപ്പമുള്ള സ്ത്രീകളെക്കുറിച്ച് ചികഞ്ഞ് മാധ്യമങ്ങൾ
ഭാര്യയും കാമുകിയും അടുത്തടുത്ത നഗരങ്ങളിലുണ്ടെങ്കിൽപ്പോലും ചിലർക്ക് ചങ്കിടിപ്പേറും. എന്നാൽ, തായ്‌ലൻഡിലെ നിയുക്ത കിരീടാവകാശി മഹാ വാജിരാലോങ്കോണിന് അത്തരം ആവലാതികളൊന്നുമില്ല. അന്തരിച്ച തായ്‌ലൻഡ് രാജാവ് ഭൂമിൻബോളിന്റെ ശവസംസ്‌കാരച്ചടങ്ങളുകൾക്ക് കിരീടാവകാശിയെത്തിയത് ഒരുവശത്ത് ഭാര്യെയും മറുവശത്ത് കാമുകിയെയും ് അണിനിരത്തി. ഭാര്യ സുചിസ തിഡ്ജായിയും കാമുകിയും മുൻ എയർഹോസ്റ്റസുമായ സിനീനാത് വോങ്വാജിരപക്ഡിയും സൈനിക യൂണിഫോമണിഞ്ഞ് ഇരുവശത്തുമായി മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. 65-കാരനായ വാജിരാങ്കോണിന്റെ സ്ത്രീവിഷയത്തിലെ താത്പര്യം തായ്‌ലൻഡിൽ മുഴുവൻ പാട്ടാണ്. ഏഴ് മക്കളുള്ള വാജിരാങ്കോണിന് ഒട്ടേറെ കാമുകിമാരുണ്ടെന്നാണ് കണക്കാക്കുന്നത്. സ്പോർട്സ് കാറുകളിൽ ചുറ്റിയടിക്കുന്നതും നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ ധരിക്കുന്നതുമൊക്കയാണ് അദ്ദേഹത്തിന്റെ ഇഷ്ട വിനോദങ്ങൾ. നിഗൂഢമായ ബിസിനസുകളും അദ്ദേഹത്തിനുണ്ട്. ശവസംസ്‌കാര ഘോഷയാത്രയിൽ സുചിതയും സിനീനാത്തും പങ്കെടുത്തത്, രാജാവായാലും വാജിരാങ്കോൺ പഴയ പരിപാടികളൊന്നും അവസാനിപ്പിക്കില്ലെന്
ഭാര്യയും കാമുകിയും അടുത്തടുത്ത നഗരങ്ങളിലുണ്ടെങ്കിൽപ്പോലും ചിലർക്ക് ചങ്കിടിപ്പേറും. എന്നാൽ, തായ്‌ലൻഡിലെ നിയുക്ത കിരീടാവകാശി മഹാ വാജിരാലോങ്കോണിന് അത്തരം ആവലാതികളൊന്നുമില്ല. അന്തരിച്ച തായ്‌ലൻഡ് രാജാവ് ഭൂമിൻബോളിന്റെ ശവസംസ്‌കാരച്ചടങ്ങളുകൾക്ക് കിരീടാവകാശിയെത്തിയത് ഒരുവശത്ത് ഭാര്യെയും മറുവശത്ത് കാമുകിയെയും ് അണിനിരത്തി. ഭാര്യ സുചിസ തിഡ്ജായിയും കാമുകിയും മുൻ എയർഹോസ്റ്റസുമായ സിനീനാത് വോങ്വാജിരപക്ഡിയും സൈനിക യൂണിഫോമണിഞ്ഞ് ഇരുവശത്തുമായി മാർച്ച് പാസ്റ്റിൽ പങ്കെടുത്തു.
65-കാരനായ വാജിരാങ്കോണിന്റെ സ്ത്രീവിഷയത്തിലെ താത്പര്യം തായ്‌ലൻഡിൽ മുഴുവൻ പാട്ടാണ്. ഏഴ് മക്കളുള്ള വാജിരാങ്കോണിന് ഒട്ടേറെ കാമുകിമാരുണ്ടെന്നാണ് കണക്കാക്കുന്നത്. സ്പോർട്സ് കാറുകളിൽ ചുറ്റിയടിക്കുന്നതും നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ ധരിക്കുന്നതുമൊക്കയാണ് അദ്ദേഹത്തിന്റെ ഇഷ്ട വിനോദങ്ങൾ. നിഗൂഢമായ ബിസിനസുകളും അദ്ദേഹത്തിനുണ്ട്.
ശവസംസ്‌കാര ഘോഷയാത്രയിൽ സുചിതയും സിനീനാത്തും പങ്കെടുത്തത്, രാജാവായാലും വാജിരാങ്കോൺ പഴയ പരിപാടികളൊന്നും അവസാനിപ്പിക്കില്ലെന്ന സൂചനയാണെന്ന് വിലയിരുത്തപ്പെടുന്നു. ഇരുവരും സൈനിക യൂണിഫോമിലാണ് ഘോഷയാത്രയിൽ പങ്കെടുത്തത്. രാജാവിനോടുള്ള വിധേയത്വത്തെക്കാൾ, രാജകുമാരനോടുള്ള സ്‌നേഹമാണ് ഇരുവരെയും ഇതിന് പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
തായ് എയർവേസിലെ എയർഹോസ്റ്റസായിരുന്നു സുചിതയും. 2008 മുതലാണ് ഇവർ രാജകുമാരനുമായി പ്രണയത്തിലായത്. ഔദ്യോഗികമായി ഭാര്യയെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഔദ്യോഗികപദവികൾ അവർക്കുണ്ട്. തായ് സൈന്യത്തിൽ ജനറൽ റാങ്കും സുചിതയ്ക്കുണ്ട്. രാജാവിന്റെ ഔദ്യോഗിക സുരക്ഷാസേനയുടെ മേധാവിയുമാണ് സുചിത. കഴിഞ്ഞവർഷം ജൂലൈ മുതലാണ് സിനീനാത്തിനെ രാജാവിനൊപ്പം കാണാൻ തുടങ്ങിയത്. ശവസംസ്‌കാര ഘോഷയാത്രയിൽ പങ്കെടുത്തതോടെ ആ ബന്ധവും സ്ഥിരീകരിക്കപ്പെട്ടതായി തായ്‌ലൻഡുകാർ പറയുന്നു.