- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാർക്ക് നൽകുന്നത് ജീവന് തുല്യമുള്ള സംരക്ഷണം ; ദുബായ് സർക്കാരിന്റെ തഖ് ദീർ അവാർഡ് തുടർച്ചയായി മൂന്നാം വർഷവും മലയാളികളുടെ കമ്പനിക്ക്; അംഗീകാരത്തിന്റെ നിറവിൽ അരോമ കമ്പനി
ദുബായ് : ജീവനക്കാരെ ജീവന് തുല്യം സ്നേഹിക്കുന്ന കമ്പനിയെന്ന പട്ടം ഇനി അരോമയ്ക്ക് സ്വന്തം. ഇതിന്റെ അംഗീകാരമെന്നവണ്ണം ദുബായ് സർക്കാരിന്റെ തഖ് ദീർ അവാർഡ് തുടർച്ചയായി മൂന്നാം വർഷവും മലയാളികളുടെ ഉടമസ്ഥതയിലുള്ള അരോമ ഇന്റർനാഷണൽ ബിൾഡിങ് കോൺട്രാക്റ്റിങ് കമ്പനിക്ക് സ്വന്തം. ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുരസ്കാരം കൈമാറിയത്. ദ് മെയ് ദാൻ ഹോട്ടലിൽ രാവിലെ നടന്ന പരിപാടിയിൽ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് മാനേജിങ് ഡയറക്ടർ കൊല്ലം പൂയപ്പള്ളി സ്വദേശി പി.കെ.സജീവും ജീവനക്കാരും ചേർന്ന് അവാർഡ് സ്വീകരിച്ചു. 2016 ൽ തഖ് ദീർ അവാർഡ് ആരംഭിച്ചതു മുതൽ തുടർച്ചയായി മൂന്നു വർഷവും ഈ പുരസ്ക്കാരം സ്വന്തമാക്കിയ ഏക ഇന്ത്യൻ കെട്ടിട നിർമ്മാണ സ്ഥാപനവും അരോമയാണ്. ജീവനക്കാർക്ക് വേണ്ടിയുള്ള ക്ഷേമ പദ്ധതികൾ, അവകാശസംരക്ഷണം, മികവാർന്ന താമസസൗകര്യം, ആരോഗ്യസുരക്ഷാ വേതന കാര്യങ്ങളിലെ പ്രതിബദ്ധത തുടങ്ങി ഒരു സ്ഥാപനം ശ്രദ്ധ വയ്ക്കേണ്ട ഒട്ടു
ദുബായ് : ജീവനക്കാരെ ജീവന് തുല്യം സ്നേഹിക്കുന്ന കമ്പനിയെന്ന പട്ടം ഇനി അരോമയ്ക്ക് സ്വന്തം. ഇതിന്റെ അംഗീകാരമെന്നവണ്ണം ദുബായ് സർക്കാരിന്റെ തഖ് ദീർ അവാർഡ് തുടർച്ചയായി മൂന്നാം വർഷവും മലയാളികളുടെ ഉടമസ്ഥതയിലുള്ള അരോമ ഇന്റർനാഷണൽ ബിൾഡിങ് കോൺട്രാക്റ്റിങ് കമ്പനിക്ക് സ്വന്തം. ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുരസ്കാരം കൈമാറിയത്.
ദ് മെയ് ദാൻ ഹോട്ടലിൽ രാവിലെ നടന്ന പരിപാടിയിൽ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്ന് മാനേജിങ് ഡയറക്ടർ കൊല്ലം പൂയപ്പള്ളി സ്വദേശി പി.കെ.സജീവും ജീവനക്കാരും ചേർന്ന് അവാർഡ് സ്വീകരിച്ചു. 2016 ൽ തഖ് ദീർ അവാർഡ് ആരംഭിച്ചതു മുതൽ തുടർച്ചയായി മൂന്നു വർഷവും ഈ പുരസ്ക്കാരം സ്വന്തമാക്കിയ ഏക ഇന്ത്യൻ കെട്ടിട നിർമ്മാണ സ്ഥാപനവും അരോമയാണ്.
ജീവനക്കാർക്ക് വേണ്ടിയുള്ള ക്ഷേമ പദ്ധതികൾ, അവകാശസംരക്ഷണം, മികവാർന്ന താമസസൗകര്യം, ആരോഗ്യസുരക്ഷാ വേതന കാര്യങ്ങളിലെ പ്രതിബദ്ധത തുടങ്ങി ഒരു സ്ഥാപനം ശ്രദ്ധ വയ്ക്കേണ്ട ഒട്ടുമിക്ക കാര്യങ്ങളിലും അരോമ കാത്തുസൂക്ഷിക്കുന്ന സേവനത്തുടർച്ചയ്ക്കാണ് പുരസ്കാരം. തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ സൗഹൃദപൂർണമായ അന്തരീക്ഷത്തിൽ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ അരോമ പ്രതിജ്ഞാബദ്ധമാണെന്ന് പി.കെ.സജീവ് പറഞ്ഞു.
ഇരുപതു വർഷത്തിലേറെയായി എന്റെ കമ്പനി ദുബായിൽ പ്രവർത്തിക്കുന്നു. ഈ കാലത്തിനിടയ്ക്ക് ഒരു തൊഴിലാളി പ്രശ്നവും തനിക്ക് നേരിടേണ്ടി വന്നിട്ടില്ല. 3500ലേറെ പേർ അരോമയിൽ ജോലി ചെയ്യുന്നു. കെട്ടിട നിർമ്മാണ മേഖലയിലാണ് സാധാരണ തൊഴിൽ തർക്കങ്ങൾ കണ്ടു വരാറ്. എന്നാൽ, തൊഴിലാളികളുടെ ക്ഷേമ കാര്യത്തിൽ എന്നും പ്രത്യേക ശ്രദ്ധ പുലർത്തുന്നതിനാൽ അരോമ ഇത്തരത്തിലുള്ള യാതൊരു പ്രതിസന്ധിയും അഭിമുഖീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബഹുനിലക്കെട്ടിടങ്ങൾ, വാണിജ്യസമുച്ചയങ്ങൾ, ഷോപ്പിങ് മാളുകൾ, ഫാക്ടറികൾ, സ്കൂളുകൾ, തൊഴിലാളി വാസസ്ഥലങ്ങൾ എന്നിവ നിർമ്മിക്കുന്നതിൽ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള മുൻനിര സ്ഥാപനമാണ് അരോമ. പ്രവൃത്തി പരിചയത്തിന്റെയും സേവനതൽപരതയുടെയും ഗുണഫലങ്ങൾ ഒത്തുചേർന്ന് മുന്നോട്ടു കുതിക്കുന്ന എൻജിനീയർ കൂടിയായ സജീവ് 1998ൽ ആരംഭിച്ചതാണ് അരോമ.
കേരളത്തിലെ വിവിധ നഗരങ്ങളിൽ റിയൽ എസ്റ്റേറ്റ് രംഗത്തും റിസോർട്ട് , ഓർഗാനിക് ഫാമിങ് മേഖലകളിലും അപൂർവവിജയം കൈവരിച്ചിട്ടുള്ള ഇദ്ദേഹം ബ്ലസി-മോഹൻലാൽ ചിത്രം പ്രണയം, വി.എച്.നിഷാദ് സംവിധാനം ചെയ്ത കിണർ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവ് കൂടിയാണ്. ഇന്ത്യക്കാരടക്കം എട്ടു രാഷ്ട്രങ്ങളിൽനിന്നുള്ള തൊഴിലാളികൾക്ക് സന്തോഷപൂർണമായ തൊഴിലന്തരീക്ഷം ഒരുക്കുന്നു.
ഓരോ തൊഴിലാളിക്കും അവരുടെ ദൈനംദിന പ്രശ്നങ്ങളിൽ ഏറ്റവും വേഗത്തിൽ പരിഹാരവും സഹായവും എത്തിക്കുന്നതിൽ തങ്ങൾ മുന്നിലാണെന്ന് സജീവ് പറഞ്ഞു. കൃത്യതയിലും ആത്മാർപ്പണത്തിലും പരിമിതചെലവിലും കാര്യക്ഷമതയോടെ പദ്ധതികൾ പൂർത്തിയാക്കുന്നതാണ് അരോമയെ വിശ്വാസയോഗ്യവും മികവിന്റെ ഉദാഹരണവുമാക്കുന്നത്.